KottayamKeralaNattuvarthaLatest NewsNews

മു​പ്പ​തി​ൽ​പ്പ​രം മോഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി : കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് അറസ്റ്റിൽ

രാ​മ​പു​രം ഏ​ഴാ​ച്ചേ​രി കു​ന്നേ​ല്‍ വി​ഷ്ണു പ്ര​ശാ​ന്തി (30)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

രാ​മ​പു​രം: കേ​ര​ള​ത്തി​ലു​ട​നീ​ളം മു​പ്പ​തി​ൽ​പ്പ​രം മോഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യായ യുവാവ് ‌അറ​സ്റ്റിൽ. രാ​മ​പു​രം ഏ​ഴാ​ച്ചേ​രി കു​ന്നേ​ല്‍ വി​ഷ്ണു പ്ര​ശാ​ന്തി (30)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. രാ​മ​പു​രം പൊ​ലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഓ​ട്ടോ​റി​ക്ഷ മ​തി​ലി​ലി​ടി​ച്ച് അപകടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലിരു​ന്ന ഡ്രൈ​വ​ർ മ​രി​ച്ചു

ക​ഴി​ഞ്ഞ മാ​സം 22-ന് ആണ് കേസിനാസ്പദമായ സംഭവം. ഇ​യാ​ള്‍ ​രാ​മ​പു​രം കൂ​ട​പ്പു​ലം ഭാ​ഗ​ത്ത് ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന രാ​മ​പു​രം സ്വ​ദേ​ശി​നി​യു​ടെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. രാ​മ​പു​രം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ഒ​റ്റ​പ്പാ​ല​ത്തു​നി​ന്നു പി​ടി​കൂ​ടി​യ​ത്. ബൈ​ക്കി​ല്‍ ക​റ​ങ്ങി​ ന​ട​ന്ന് വ​ഴി​യാ​ത്ര​ക്കാ​രു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. ഇ​യാ​ള്‍​ക്ക് പാ​ലാ, വി​യ്യൂ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ടി​പി​ടി​ക്കേ​സും, മ​ര​ങ്ങാ​ട്ടു​പിള്ളി, ക​ടു​ത്തു​രു​ത്തി, രാ​മ​പു​രം, കൊ​ട​ക​ര, പൊന്നാ​നി, ചെ​ര്‍​പ്പു​ള​ശേ​രി സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളു​മു​ണ്ട്.

പാ​ലാ ഡി​വൈ​എ​സ്പി എ.​ജെ. തോ​മ​സ്, എ​സ്എ​ച്ച്ഒ എം.​എ​സ്. ജി​ഷ്ണു, എ​സ്‌​ഐ പി.​വി. മ​നോ​ജ്, സി​പി​ഒ​മാ​രാ​യ ജോ​ബി ജോ​സഫ്, സി. ​ര​ഞ്ജി​ത്ത്, ജോ​ഷി മാ​ത്യു എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button