Latest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മാർച്ച് ഒന്നിനാണ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,480 രൂപയും, ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 5,185 രൂപയുമാണ്. മാർച്ച് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക് കൂടിയാണിത്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയർന്ന നിരക്കിൽ ഉള്ളത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മാർച്ച് ഒന്നിനാണ്. ഒരു പവൻ സ്വർണത്തിന് 41,280 രൂപയായിരുന്നു മാർച്ച് ഒന്നിലെ നിരക്ക്. രാജ്യാന്തര വിപണിയിലെ വർദ്ധനവാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഫെബ്രുവരി മാസത്തിൽ വലിയ ചാഞ്ചാട്ടമായിരുന്നു സ്വർണവിലയിൽ രേഖപ്പെടുത്തിയത്.

Also Read: തീ വീ​ടി​ന് സ​മീ​പ​ത്തേ​ക്ക് പ​ട​രു​ന്ന​ത് ക​ണ്ട് ബോ​ധ​ര​ഹി​ത​യാ​യി വീ​ണ വീ​ട്ട​മ്മയ്ക്ക് പൊ​ള്ള​ലേ​റ്റ് ദാരുണാന്ത്യം

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം 70 രൂപയും, 8 ഗ്രാം വെള്ളിക്ക് 560 രൂപയുമാണ് വില. ഒരു കിലോഗ്രാം വെള്ളിയുടെ വില 70,000 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button