ThrissurNattuvarthaLatest NewsKeralaNews

രാത്രി പെൺ സുഹൃത്തിന്റെ വീട്ടിൽ നിന്നിറക്കി മർദിച്ചു, ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു; സദാചാര ഗുണ്ടകൾ ഒളിവിൽ

തൃശ്ശൂർ: സദാചാര ആക്രമണത്തെ തുടർന്ന് മ‍ർദ്ദനമേറ്റ ബസ് ഡ്രൈവർ മരിച്ചു. പഴുവിൽ സ്വദേശി സഹർ (32)ആണ് മരിച്ചത്. തൃശ്ശൂർ പഴുവിൽ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് സഹർ സദാചാരത്തെ തുടർന്ന് ആക്രമിക്കപ്പെട്ടത്. തൃശ്ശൂർ – തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സഹർ. കഴിഞ്ഞ മാസം 18-ാം തിയ്യതി അർദ്ധരാത്രിയിലായിരുന്നു ആക്രമണമുണ്ടായത്.

രാത്രി 12 മണിക്ക് ശേഷം ക്ഷേത്ര പരിസരത്തിന് സമീപമുള്ള യുവതിയുടെ വീട്ടിലെത്തിയതായിരുന്നു സഹർ. പ്രവാസിയുടെ ഭാര്യയായ യുവതി വിളിച്ചിട്ടായിരുന്നു സഹർ വന്നതെന്നാണ് റിപ്പോർട്ട്. അർദ്ധരാത്രിയിൽ എന്തിനിവിടെ വന്നു എന്ന് ചോദിച്ചായിരുന്നു ആറംഗ സംഘം ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തത്. ആക്രമണത്തിൽ ആന്തരീകാവയവങ്ങൾക്ക് പരുക്കേറ്റിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ സഹ‍ർ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള സിസിടിവി ക്യാമറയിൽ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമത്തിനാണ് കേസെടുത്തത്. സഹർ മരിച്ചതോടെ ഇവർക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. അതേസമയം, പ്രതികളിൽ ഒരാൾ രാജ്യം വിട്ടതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button