Latest NewsKeralaNews

മയിലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു: 40 ജഡങ്ങൾ കണ്ടെത്തി

ചെന്നൈ: മയിലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി. മധുരയിലാണ് സംഭവം. 40- ഓളം മയിലുകളെ ചത്ത നിലയിൽ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. ഇവയുടെ ജഡങ്ങൾ പോസ്റ്റ് മോർട്ടത്തിന് അയിച്ചിരിക്കുകയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Read Also: കുളിച്ചു കൊണ്ടിരുന്ന യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമം: പോക്സോ കേസ് പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

മധുര ജില്ലയിലെ ഫുലാംഗുളം ഗ്രാമത്തിലാണ് മയിലുകളുടെ ജഡം കണ്ടെത്തിയത്. അതേസമയം, മയിലുകൾ ചത്തൊടുങ്ങിയതിന്റെ കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വനത്തിലേക്ക് കാലിമേയ്ക്കാൻ പോയ പ്രദേശവാസിയാണ് മയിലുകളുടെ ജഡം കണ്ടെത്തിയത്. ഇയാളാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.

Read Also: സിനിമ പരാജയപ്പെടുത്താന്‍ പല കോണുകളില്‍ നിന്നും ശ്രമം നടന്നു, സിനിമ കാണാന്‍ ഇപ്പോള്‍ വലിയ തിരക്കാണ് അനുഭപ്പെടുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button