Latest NewsNewsTechnology

പ്രൈവസി പോളിസി കൂടുതൽ സുതാര്യത വരുത്തും, പുതിയ പ്രഖ്യാപനവുമായി വാട്സ്ആപ്പ്

2021- ൽ വാട്സ്ആപ്പ് അവതരിപ്പിച്ച പ്രൈവസി പോളിസിയാണ് കൂടുതൽ സുതാര്യമാക്കുന്നത്

പ്രൈവസി പോളിസി കൂടുതൽ സുതാര്യമാക്കുമെന്ന് വാട്സ്ആപ്പ്. യൂറോപ്യൻ യൂണിയനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. 2021- ൽ വാട്സ്ആപ്പ് അവതരിപ്പിച്ച പ്രൈവസി പോളിസിയാണ് കൂടുതൽ സുതാര്യമാക്കുന്നത്. വാട്സ്ആപ്പിന്റെ പ്രൈവസി പോളിസിയെ കുറിച്ച് യൂറോപ്യൻ കൺസ്യൂമർ ഓർഗനൈസേഷൻ, യൂറോപ്യൻ നെറ്റ്‌വർക്ക് ഓഫ് കൺസ്യൂമർ അതോറിറ്റീസ് തുടങ്ങിയ ഉപഭോക്തൃ കൂട്ടായ്മകളുടെ പരാതിയെ തുടർന്നാണ് വാട്സ്ആപ്പിന്റെ പുതിയ നീക്കം.

വാട്സ്ആപ്പ് അവതരിപ്പിച്ച പ്രൈവസി പോളിസി ലളിതമല്ലാത്ത ഭാഷയിലായതിനാൽ ഉപഭോക്താക്കൾക്കിടയിൽ വലിയ തോതിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിരുന്നു. ഇവയിൽ വ്യക്തത വരുത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ, പ്രൈവസി പോളിസി വ്യവസ്ഥകൾ അംഗീകരിക്കാനും, ഒഴിവാക്കാനും ഉപഭോക്താക്കൾക്ക് സാധിക്കുന്നതാണ്. ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ മറ്റ് തേർഡ് പാർട്ടി കമ്പനികളുമായി പങ്കുവെക്കുന്നില്ലെന്ന് വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്.

Also Read: കല്ലമ്പലത്ത് ബസ് കാത്ത് നിന്ന വിദ്യാർത്ഥിനി കാര്‍ പാഞ്ഞുകയറി മരിച്ച സംഭവം: അപകടത്തിന് കാരണം അമിത വേഗതയെന്ന് പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button