KeralaLatest NewsNews

വിഷപ്പുകയുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ് : കൃഷ്ണപ്രഭ

എന്തൊക്കെ അസുഖങ്ങളാണ് വരാന്‍ പോകുന്നതെന്ന് ഒരുപിടിയുമില്ല

കൊച്ചി: മനുഷ്യനിര്‍മ്മിത ദുരന്തമെന്ന് വിശേഷിപ്പിക്കുന്ന ബ്രഹ്മപുരം തീപിടിത്തം സംഭവിച്ച് ഒരാഴ്ച പിന്നിട്ടിട്ടും തീ കെടുത്താനാകാത്തതും, വിഷപ്പുകയാല്‍ മൂടി നില്‍ക്കുന്ന കൊച്ചി നഗരവുമാണ് ആഗോള മാധ്യമങ്ങളിലടക്കം സുപ്രധാന വാര്‍ത്തയായിരിക്കുന്നത്. ഇതോടെ ബ്രഹ്മപുരം ദുരന്തത്തെ കുറിച്ച് സിനിമാതാരങ്ങളും ഇപ്പോള്‍ പ്രതികരിച്ച് രംഗത്ത് എത്തിക്കഴിഞ്ഞു.

Read Also: ഫേസ്ബുക്കിനോട് ചേർന്ന് വീണ്ടും മെസഞ്ചർ എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

കഴിഞ്ഞ പത്ത് ദിവസമായി ഒറ്റ രാത്രി പോലും ഒരുപോള കണ്ണടക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് നടിയും ടെലിവിഷന്‍ താരവുമായ കൃഷ്ണപ്രഭ പ്രതികരിച്ചു. തന്റെ മാത്രമല്ല, കൊച്ചിയില്‍ താമസിക്കുന്ന ഓരോ മനുഷ്യന്റെയും അവസ്ഥ ഇതായിണ്.. ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍ എന്നും അവര്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രതികരണം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘കഴിഞ്ഞ പത്ത് ദിവസമായി ഒറ്റ രാത്രി പോലും ഒരുപോള കണ്ണടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.. എന്റെ മാത്രമല്ല, കൊച്ചിയില്‍ താമസിക്കുന്ന ഓരോ മനുഷ്യന്റെയും അവസ്ഥ ഇതായിരുന്നു.. ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍. ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്.. എന്തൊക്കെ അസുഖങ്ങളാണ് വരാന്‍ പോകുന്നതെന്ന് ഒരുപിടിയുമില്ല. ഈ തീയും പുകയുമൊക്കെ അങ്ങ് അടങ്ങുമായിരിക്കും. ഇതിന് കാരണക്കാര്‍ക്ക് എതിരെ അതിപ്പോ ആരായാലും ശക്തമായ നടപടി എടുക്കണം അത്രമാത്രം സഹികെട്ടിട്ടാണ് ഇത് എഴുതുന്നത്.. കൃഷ്ണപ്രഭ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button