Latest NewsNewsBusiness

ഐഡിഎഫ്സി മ്യൂച്വൽ ഫണ്ടിന്റെ പേര് പുനർനാമകരണം ചെയ്തു, പുതിയ പേര് അറിയാം

ഐഡിഎഫ്സി മ്യൂച്വൽ ഫണ്ട് ഇനി മുതൽ ബന്ധൻ മ്യൂച്വൽ ഫണ്ട് എന്ന പേരിലാണ് അറിയപ്പെടുക

പ്രമുഖ അസറ്റ് മാനേജ്മെന്റ് കമ്പനിയായ ഐഡിഎഫ്സി മ്യൂച്വൽ ഫണ്ടിന്റെ പേര് പുനർനാമകരണം ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, ഐഡിഎഫ്സി മ്യൂച്വൽ ഫണ്ട് ഇനി മുതൽ ബന്ധൻ മ്യൂച്വൽ ഫണ്ട് എന്ന പേരിലാണ് അറിയപ്പെടുക. പുനർനാമകരണം ചെയ്തതോടെ, കമ്പനി നൽകുന്ന നിക്ഷേപ പദ്ധതികളുടെ പേരുകളിൽ ഐഡിഎഫ്സിക്ക് പകരം, ഇനി ബന്ധൻ സ്ഥാനം പിടിക്കുന്നതാണ്. ബന്ധൻ ഗ്രൂപ്പിന്റെ ഭാഗമായതിൽ ഐഡിഎഫ്സി മ്യൂച്വൽ ഫണ്ട് സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.

മ്യൂച്വൽ ഫണ്ടിന്റെ പേര് മാറിയെങ്കിലും, കമ്പനി നൽകുന്ന ഉയർന്ന ഗുണനിലവാരമുള്ള നിക്ഷേപ സേവനങ്ങളും, നടപടിക്രമങ്ങളും, കമ്പനിയുടെ നേതൃത്വനിരയും മാറ്റമില്ലാതെ തന്നെ തുടരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കൂടാതെ, ഏത് സമയത്തും ഉപഭോക്താക്കൾക്ക് സേവനങ്ങൾ ലഭിക്കുന്നതാണ്. ‘ഞങ്ങളുടെ പുതിയ സ്പോൺസർഷിപ്പിനെയാണ് പുതിയ പേര് പ്രതിഫലിപ്പിക്കുന്നത്. ഞങ്ങളുടെ കൂട്ടായ കരുത്തിനെയും, സ്വീകാര്യതയും ഉയർത്തിക്കാട്ടുന്നത് കൂടിയാണ് പുതിയ ബ്രാൻഡ് ഐഡന്റിറ്റി’, ബന്ധൻ മ്യൂച്വൽ ഫണ്ട് സിഇഒ വിശാൽ കപൂർ പറഞ്ഞു.

Also Read: ഭീകരവാദത്തെ പിഴുതെറിയാന്‍ മോദിയും അമിത് ഷായും ഒന്നിച്ച്: ഭീകരരെ നേരിടാന്‍ രാജ്യത്ത് സുശക്തമായ പ്രവര്‍ത്തനം: അമിത് ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button