ThrissurLatest NewsKeralaNattuvarthaNews

യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജിം ട്രെയിനർ അറസ്റ്റിൽ

തൃശ്ശൂർ: യുവതിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ ജിം ട്രെയിനർ അറ​സ്റ്റിൽ. വടൂക്കര ഫോർമൽ ഫിറ്റ്നെസ്സ് സെന്റർ ഉടമയും ട്രെയിനറുമായ പാലക്കൽ സ്വദേശി അജ്മൽ ആണ് പിടിയിലായത്. ജിമ്മിൽ വെച്ച് തന്നെ കയറിപ്പിടിക്കുകയും, പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. നെടുപുഴ പൊലീസ് ആണ് അജ്മലിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മുൻപും സമാനമായ കേസ് ഉള്ളതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ മാസം 22-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജിമ്മിൽ വ്യായാമം കഴിഞ്ഞ യുവതി സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെ അജ്മൽ കയറിപ്പിടിക്കുകയായിരുന്നു. മാന്യനെന്ന് കരുതിയ ജിമ്മനിൽ നിന്നും അപ്രതീക്ഷിതമായ സംഭവം നടന്നതും യുവതി ഞെട്ടി. ഉടൻ തന്നെ ബഹളം വെച്ചു. ഇതോടെ പ്രതി പിന്മാറി. തുടർന്ന് യുവതി ജിമ്മിൽ നിന്നും പുറത്തിറങ്ങി നേരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ചേർപ്പ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മറ്റൊരു ബലാത്സംഗക്കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button