KeralaLatest NewsNews

അതിരുകൾ മറികടന്ന് തങ്ങൾക്ക് പ്രചോദനമാകുന്നത് തുടരൂ: ഓസ്‌കർ ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓസ്‌കർ അവാർഡ് ജേതാക്കൾക്ക് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഓസ്‌കറിൽ വളരെ പ്രധാനപ്പെട്ട രണ്ട് അവാർഡുകൾ ഇന്ത്യ നേടിയ ചരിത്ര നിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ഓസ്‌കർ ജേതാക്കൾക്ക് അഭിനന്ദനം അറിയിച്ചത്.

Read Also:കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ ഇനി ക്രിപ്റ്റോ കറൻസിയുടെ വിനിമയവും, പുതിയ വിജ്ഞാപനം പുറത്തിറക്കി ധനമന്ത്രാലയം

അതിരുകൾ മറികടന്ന് തങ്ങൾക്ക് പ്രചോദനമാകുന്നത് തുടരൂ. ആഗോള തലത്തിൽ തന്നെ ഇന്ത്യൻ സിനിമയുടെ യശസ് ഉയർത്തിയ കീരവാണിക്കും കാർത്തികി ഗോൺസാൽവസിനും സംഘത്തിനും അഭിനന്ദനം അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കീരവാണി സംഗീതം നൽകിയ ഗാനമാണ് നാട്ടു നാട്ടു. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിലാണ് ‘ദ് എലിഫന്റ് വിസ്പറേഴ്‌സ്’ പുരസ്‌കാരം നേടിയത്.

കാർത്തികി ഗോൾസാൽവേസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ഹ്രസ്വചിത്രമാണ് ‘ദ് എലിഫന്റ് വിസ്പറേഴ്‌സ്’. ഗുനീത് മോങ്ക ചിത്രം നിർമിച്ചിരിക്കുന്നു. മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഷോർട്ട് ഫിലിം പറയുന്നത്. തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തിൽപെട്ട ബൊമ്മൻ- ബെല്ല ദമ്പതികളുടെ ജീവിതമാണ് ഈ ഡോക്യുമെന്ററി.

Read Also: യമഹ മോട്ടോർ: കേരളത്തിൽ പുതിയ ബ്ലൂ സ്ക്വയർ ഔട്ട്‌ലെറ്റുകൾ പ്രവർത്തനമാരംഭിച്ചു, എവിടെയൊക്കെയെന്ന് അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button