KeralaLatest NewsNews

മറ്റൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാനുള്ള കർമ്മ പദ്ധതി നടപ്പിലാക്കും: തീയും പുകയും പൂർണ്ണമായി ശമിപ്പിച്ചതായി മന്ത്രി

തിരുവനന്തപുരം: ബ്രഹ്മപുരത്തെ തീയും പുകയും പൂർണ്ണമായും ശമിച്ചുവെന്ന് മന്ത്രി എംബി രാജേഷ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തീ കത്തുന്നതിന്റെയും അണച്ച ശേഷമുള്ളതിന്റെയും ആകാശ ദൃശ്യങ്ങളും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു.

Read Also: സ്‌കൂൾ പരിപാടിയിൽ പങ്കെടുക്കാനെത്തി: മന്ത്രിയ്ക്ക് പിറന്നാൾ സർപ്രൈസുമായി അധ്യാപകരും വിദ്യാർത്ഥികളും

ഇനി മറ്റൊരു ബ്രഹ്മപുരം കൊച്ചിയിലെന്നല്ല കേരളത്തിൽ ഒരിടത്തും ആവർത്തിക്കാതിരിക്കാനുള്ള കർമ്മ പദ്ധതി എല്ലാവരുടെയും പിന്തുണയോടെ ഈ സർക്കാർ നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ശ്രമകരമായ ദൗത്യം വിജയകരമായി പൂർത്തീകരിച്ച കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടം, ഫയർ ഫോഴ്സ്, കോർപറേഷൻ അധികാരികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സിവിൽ ഡിഫെൻസ് വളണ്ടിയർമാർ, പോലീസ് തുടങ്ങി എല്ലാവർക്കും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ബ്രഹ്മപുരത്തെ ഇന്നത്തെ വൈകുന്നേരത്തെ കാഴ്ച. തീയും പുകയും പൂർണ്ണമായും ശമിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഈ ശ്രമകരമായ ദൗത്യം വിജയകരമായി പൂർത്തീകരിച്ച കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടം, ഫയർ ഫോഴ്സ്, കോർപറേഷൻ അധികാരികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സിവിൽ ഡിഫെൻസ് വളണ്ടിയർമാർ, പോലീസ് തുടങ്ങി എല്ലാവർക്കും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.

ഇനി മറ്റൊരു ബ്രഹ്മപുരം കൊച്ചിയിലെന്നല്ല കേരളത്തിൽ ഒരിടത്തും ആവർത്തിക്കാതിരിക്കാനുള്ള കർമ്മ പദ്ധതി എല്ലാവരുടെയും പിന്തുണയോടെ ഈ സർക്കാർ നടപ്പാക്കും.

Read Also: ചിലരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യർ: അധികാരികൾ സമാധാനം പറയണമെന്ന് അശ്വതി ശ്രീകാന്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button