Latest NewsNewsIndia

മുകേഷും പ്രിയയും തമ്മിൽ അവിഹിത ബന്ധം: ട്രാക്കില്‍ യുവതിയുടെയും ഭര്‍തൃസഹോദരന്റെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ്

സംഭവം ആത്മഹത്യയാണെന്നാണ് നിഗമനം

ജയ്പൂര്‍: റെയില്‍വേ ട്രാക്കില്‍ യുവതിയുടെയും ഭര്‍തൃസഹോദരന്റെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ ദീഗ്-ഗോവര്‍ധന്‍-അല്‍വാര്‍ റെയില്‍വേ ട്രാക്കില്‍ ബരായ് ഗ്രാമത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.

read also: നിശ്വാസവായുവിന് ദുർ​ഗന്ധമുണ്ടോ? ഈ ക്യാൻസറിന്റെ ലക്ഷണമാകാം

ഇരുപത്തി മൂന്നുകാരനായ മുകേഷും സഹോദരന്റെ ഭാര്യയായ പ്രിയയുമാണ് മരണപ്പെട്ടത്. പ്രാഥമിക അന്വേഷണത്തില്‍ സംഭവം ആത്മഹത്യയാണെന്നാണ് നിഗമനം. ഇരുവരും തമ്മില്‍ അവിഹിതബന്ധം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സിആര്‍പിസി സെക്ഷന്‍ 174 പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button