KeralaLatest NewsNews

‘ബോർഡ് എടുത്ത് മാറ്റണം’: നമ്പർ വൺ കേരളത്തിൽ ‘വൃക്കയും കരളും വിൽപ്പനയ്ക്ക്’ വെച്ച ദമ്പതികളോട് പിണറായി പോലീസ്

തിരുവനന്തപുരം: വീടിന് മുന്നിൽ ‘വൃക്കയും കരളും വിൽക്കാനുണ്ടെ’ന്ന് ബോർഡ് വെച്ച ദമ്പതികളോട് ബോർഡ് ഉടൻ തന്നെ എടുത്ത് മാറ്റണമെന്ന മുന്നറിയിപ്പുമായി പോലീസ്. തിരുവനന്തപുരം കുര്യാത്തി സ്വദേശി സന്തോഷ് കുമാറും ഭാര്യയുമാണ് വാടകവീടിന് മുന്നിൽ ഇത്തരം ബോർഡ് വെച്ചത്. ബോർഡിന്റെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായതോടെയാണ് പോലീസ് സ്ഥലത്തെത്തി ഇവരെ ഈ വിവരം ധരിപ്പിച്ചത്. ഇത്തരം ബോര്‍ഡ് നിയമവിരുദ്ധമാണെന്നും അന്വേഷിച്ചു നടപടിയെടുക്കുമെന്നും ഫോര്‍ട്ട് പൊലീസ് അറിയിച്ചു. ബോര്‍ഡ് എടുത്തുമാറ്റണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അമ്മയുടെ പേരിൽ വർഷങ്ങൾക്ക് മുൻപ് എഴുതികൊടുത്ത കടമുറി സഹോദരനിൽ നിന്ന് വിട്ടുകിട്ടണമെന്നാണ് ഇവരുടെ ആവശ്യം. കരിമഠം കോളനിക്കുള്ളിൽ പുത്തൻ റോഡിലെ വീടിന് മുന്നിലാണ് ഇങ്ങനെയൊരു ബോർഡ്. ഉപജീവനമായിരുന്ന കടമുറിയെ ചൊല്ലി സഹോദരനുമായി തർക്കമായതോടെയാണ് ജീവിതം വഴിമുട്ടിയത്. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ഭാരമുള്ള മറ്റ് ജോലികൾ ചെയ്യാൻ തനിക്ക് കഴിയില്ലെന്നാണ് സന്തോഷ് പറയുന്നത്. അമ്മ മരിച്ചതോടെ ഏഴ് മക്കൾക്കും അവകാശമുള്ള കടമുറി എങ്ങനെ വിട്ടുകൊടുക്കുമെന്ന് സന്തോഷ് കുമാറിന്റെ സഹോദരൻ മണക്കാട് ചന്ദ്രൻകുട്ടി ചോദിക്കുന്നു.

കടമുറി വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ സമീപിച്ചിട്ടും കാര്യമുണ്ടായില്ല. ആരോഗ്യ മേഖലയിലും തൊഴിൽ മേഖലയിലും നമ്പർ വൺ ആണെന്ന് വാദിക്കുന്ന പിണറായി സർക്കാരിനേറ്റ ഏറ്റവും കനത്ത അടിയാണിതെന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം. സാമ്പത്തിക ബുദ്ധിമുട്ട് മൂലം കോടതിയിൽ കേസ് ഫയൽ ചെയ്യാനും സാധിക്കില്ലെന്നാണ് ഇവർ പറയുന്നത്. സംഭവം വൈറലായതോടെ സാമൂഹിക പ്രവർത്തകർ ഇവരുടെ കാര്യത്തിൽ ഇടപെടുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button