ThiruvananthapuramKeralaNattuvarthaLatest NewsNews

സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ട് പോ​സ്റ്റി​ലി​ടി​ച്ചു : യുവാവിന് ദാരുണാന്ത്യം

വ​ട്ടി​യൂ​ർ​ക്കാ​വ് നെ​ട്ട​യം മു​ക്കോ​ല ക​ല്ലം​പൊ​റ്റ അ​ന​ന്തു ഭ​വ​നി​ൽ സ​ന​ൽ​കു​മാ​ർ- ഷൈ​ല​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​നു സ​ന​ൽ (27) ആ​ണ് മ​രി​ച്ച​ത്

പേ​രൂ​ർ​ക്ക​ട: സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ട് പോ​സ്റ്റി​ലി​ടി​ച്ചുണ്ടായ അപകടത്തിൽ യു​വാ​വ് മ​രി​ച്ചു. വ​ട്ടി​യൂ​ർ​ക്കാ​വ് നെ​ട്ട​യം മു​ക്കോ​ല ക​ല്ലം​പൊ​റ്റ അ​ന​ന്തു ഭ​വ​നി​ൽ സ​ന​ൽ​കു​മാ​ർ- ഷൈ​ല​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​നു സ​ന​ൽ (27) ആ​ണ് മ​രി​ച്ച​ത്.

Read Also : സിലിക്കൺ വാലി ബാങ്ക് തകർന്നതിന് പിന്നാലെ സിഗ്നേച്ചർ ബാങ്കും കൂപ്പുകുത്തി, കൂടുതൽ വിവരങ്ങൾ അറിയാം

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​രുമണിയോടു കൂ​ടി​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. മൈ​ക്ക് ആ​ൻ​ഡ് സൗ​ണ്ട് സി​സ്റ്റം തൊ​ഴി​ലാ​ളി​യാ​യ അ​നു തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്ന് രാ​ത്രി ജോ​ലി ​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ മു​ക്കോ​ല ജം​ഗ്ഷ​നു സ​മീ​പ​ത്ത് സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ട് പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം പൊലീസ് നടപടികൾക്കും പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നും ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. ഭാ​ര്യ കൃ​ഷ്ണ​പ്രി​യ. മ​ക​ൾ: ആ​രാ​ധ്യ. അ​ന​ന്തു​വാ​ണ് മ​രി​ച്ച അ​നു​വി​ന്‍റെ സ​ഹോ​ദ​ര​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button