Latest NewsNewsBusiness

സിലിക്കൺ വാലി ബാങ്ക് തകർന്നതിന് പിന്നാലെ സിഗ്നേച്ചർ ബാങ്കും കൂപ്പുകുത്തി, കൂടുതൽ വിവരങ്ങൾ അറിയാം

ഓഹരി വിപണിയിൽ മോശം പ്രകടനം കാഴ്ചവച്ചതോടെ നിക്ഷേപകർ കൂട്ടത്തോടെ ബാങ്കിലെ നിക്ഷേപം പിൻവലിച്ചിരുന്നു

യുഎസിൽ വീണ്ടും ബാങ്കുകളുടെ തകർച്ച. ഇത്തവണ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്നേച്ചർ ബാങ്കാണ് അടച്ചുപൂട്ടിയത്. ഏതാനും മണിക്കൂറുകൾക്ക് മുൻപ് സിലിക്കൺ വാലി ബാങ്ക് കൂപ്പുകുത്തിയതിന് പിന്നാലെയാണ് സിഗ്നേച്ചർ ബാങ്കും അടച്ചുപൂട്ടിലിന്റെ വക്കിലെത്തിയത്. ഓഹരി വില ഗണ്യമായി ഇടിഞ്ഞതോടെയാണ് ബാങ്ക് അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടായത്.

ഓഹരി വിപണിയിൽ മോശം പ്രകടനം കാഴ്ചവച്ചതോടെ നിക്ഷേപകർ കൂട്ടത്തോടെ ബാങ്കിലെ നിക്ഷേപം പിൻവലിച്ചിരുന്നു. കൂടാതെ, സിലിക്കൺ വാലി ബാങ്ക് തകർന്നതിന് പിന്നാലെ സിഗ്നേച്ചർ ബാങ്കും തകരുമെന്ന അഭ്യൂഹങ്ങളും നിക്ഷേപം പിൻവലിക്കുന്നതിന്റെ ആക്കം വർദ്ധിപ്പിച്ചു. ഡിജിറ്റൽ ആസ്തി വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും ബാങ്കിനെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.

Also Read: കി​ണ​റ്റി​ൽ വീ​ണ മ​ധ്യ​വ​യ​സ്‌​ക​ന് രക്ഷകരായി പൊലീ​സും നാ​ട്ടു​കാ​രും

48 മണിക്കൂറിനിടെ പ്രധാനപ്പെട്ട രണ്ടു ബാങ്കുകൾ ഒരേസമയം അടച്ചുപൂട്ടിയത് ആഗോള ഓഹരി വിപണിയെ ബാധിച്ചിട്ടുണ്ട്. സിഗ്നേച്ചർ ബാങ്കിലെ നിക്ഷേപകർ ഭയപ്പെടേണ്ടതില്ലെന്നും, പ്രശ്ന പരിഹാരത്തിന് ശ്രമം തുടങ്ങിയെന്നും അമേരിക്കൻ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button