KeralaLatest NewsNews

പോലീസിന് വേണ്ടി പുതുതായി 333 വാഹനങ്ങൾ: ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി നിർവ്വഹിക്കും

തിരുവനന്തപുരം: പോലീസിന് വേണ്ടി പുതുതായി വാങ്ങിയ 333 വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഉച്ചയ്ക്ക് 12.30 ന് തൈക്കാട് പോലീസ് മൈതാനത്താണ് ചടങ്ങ്. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

Read Also: ജനങ്ങളുടെ ജീവൻ വെച്ച് അഴിമതി നടത്തുകയായിരുന്നു കോർപ്പറേഷനും സംസ്ഥാന സർക്കാരും: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

പോലീസ് സ്റ്റേഷനുകൾ, ബറ്റാലിയനുകൾ, കൺട്രോൾ റൂമുകൾ, സ്‌പെഷ്യൽ യൂണിറ്റുകൾ എന്നിവയ്ക്ക് ആവശ്യമായ വാഹനങ്ങളാണിവ. ആംബുലൻസ്, ബസ്, ഇരുചക്രവാഹനങ്ങൾ എന്നിവയും ഇവയിൽ പെടുന്നു. അതേസമയം, സാമ്പത്തിക പ്രതിസന്ധിക്കിടെ പോലീസിന് പുതിയ വാഹനങ്ങൾ വാങ്ങിയതിൽ വിമർശനം ശക്തമാകുന്നുണ്ട്.

Read Also: ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒഡിഷ സ്വദേശിക്ക് 27 വർഷം കഠിനതടവും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button