KeralaLatest NewsNews

സംസ്ഥാനത്ത് വീണ്ടും സ്വർണവില മേലോട്ട്, ഇന്നത്തെ നിരക്കുകൾ അറിയാം

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 75 രൂപയാണ് വർദ്ധിച്ചിട്ടുള്ളത്

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 560 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,520 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നിരുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 1840 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയതോടെ, മാർച്ചിൽ ആദ്യമായി സ്വർണവില 42,000 രൂപ പിന്നിട്ടിരിക്കുകയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 75 രൂപയാണ് വർദ്ധിച്ചിട്ടുള്ളത്. ഇതോടെ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5,315 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 60 രൂപ വർദ്ധിച്ച് 4,395 രൂപയായിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയും നേരിയ വർദ്ധനവ് ഉണ്ടായി. ഒരു ഗ്രാം വെള്ളിയുടെ വില 2 രൂപ വർദ്ധിച്ച് 72 രൂപയായി. അതേസമയം, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Also Read: ‘അങ്ങനെ എങ്ങാനും സംഭവിച്ചാൽ പിന്നെ പുടിന് മുന്നിൽ വേറെ ഓപ്‌ഷൻ ഒന്നുമില്ല’: വെളിപ്പെടുത്തി മുൻ നയതന്ത്രജ്ഞൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button