Latest NewsKeralaNews

കുമളിയിൽ പതിനാറുകാരി പ്രസവിച്ചു; പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പോലീസ് തിരച്ചിൽ തുടങ്ങി

ഇടുക്കി: കുമളിയിൽ പതിനാറുകാരിയായ സ്കൂൾ വിദ്യാര്‍ത്ഥിനി പ്രസവിച്ചു. ഇന്ന് രാവിലെ വീട്ടിൽ വച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്.

കുട്ടി ഗർഭിണി ആയിരുന്ന കാര്യം വീട്ടുകാർക്കോ സ്കൂൾ അധികൃതർക്കോ അറിയില്ലായിരുന്നു എന്നാണ് വിവരം. ഇന്ന് രാവിലെ കുട്ടി പ്രസവിക്കുമ്പോഴാണ് വീട്ടുകാർ ഈ വിവരം അറിയുന്നത്. തുടർന്ന്, അവർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പിന്നീട്, കുമളി പോലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഈ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പോലീസ് തിരച്ചിൽ തുടങ്ങി. ഇരുവരും സ്നേഹത്തിലായിരുന്നു എന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി. ചൈൽഡ് വെൽഫെയറും ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button