KeralaLatest NewsNews

സ്വര്‍ണം തൊട്ടാല്‍ പൊള്ളും: വില സര്‍വകാല റെക്കോഡില്‍

കൊച്ചി: സ്വര്‍ണത്തിന് വീണ്ടും പൊന്നുംവില . ഇന്ന് 400 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 42,840 രൂപ ആയി. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് ഉയര്‍ന്നത്. 5,355 രൂപയാണ് ഇന്നത്തെ വില.

കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് 400 രൂപയുടെ കുതിപ്പ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെയും വില വര്‍ദ്ധിച്ചു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ വര്‍ദ്ധിച്ച് 73 രൂപയായി. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button