ThiruvananthapuramLatest NewsKeralaNattuvarthaNews

കാപ്പ കേസ്​ പ്രതി ക​ഞ്ചാ​വും വ​ടി​വാ​ളു​മാ​യി അറസ്റ്റിൽ

മേ​ലാം​കോ​ട് പൊ​ന്നു​മം​ഗ​ലം പു​ത്ത​ൻ​വീ​ട്ടി​ൽ കി​ര​ൺ ആ​ണ് (40) പി​ടി​യി​ലാ​യ​ത്

നേ​മം: കാ​പ്പ കേ​സി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച പ്ര​തി​ ക​ഞ്ചാ​വും വ​ടി​വാ​ളു​മാ​യി പൊലീസ് പിടിയിൽ. മേ​ലാം​കോ​ട് പൊ​ന്നു​മം​ഗ​ലം പു​ത്ത​ൻ​വീ​ട്ടി​ൽ കി​ര​ൺ ആ​ണ് (40) പി​ടി​യി​ലാ​യ​ത്. ന​രു​വാ​മൂ​ട് പൊ​ലീ​സ് ആണ് ഇയാളെ പി​ടി​കൂ​ടിയത്.

കാ​ട്ടാ​ക്ക​ട​യി​ൽ ​നി​ന്ന് നേ​മ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് വ​ലി​യ​റ​ത്ത​ല​ക്ക്​ സ​മീ​പ​ത്തു​വെ​ച്ച് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു. പ​രി​ക്കേ​റ്റ് റോ​ഡി​ൽ കി​ട​ന്ന കി​ര​ണി​നെ നാ​ട്ടു​കാ​ർ ആണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഇവിടെ വെച്ചാണ് ബാ​ഗി​ൽ ക​ഞ്ചാ​വും വ​ടി​വാ​ളും ഉ​ണ്ടെ​ന്ന് മ​ന​സ്സി​ലാ​യ​ത്.

Read Also : കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി

തു​ട​ർ​ന്ന്, പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​റു പൊ​തി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച 300 ഗ്രാം ​ക​ഞ്ചാ​വും ഒ​ന്ന​ര​യ​ടി​യോ​ളം നീ​ള​മു​ള്ള വ​ടി​വാ​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button