Latest NewsIndiaNews

അച്ഛനെ രക്ഷിക്കാന്‍ അമൃത ഫഡ്‌നാവിസിന് ഒരു കോടി വാഗ്ദാനം ചെയ്ത യുവതി പിടിയില്‍

സംഭവത്തിൽ അങ്കിഷ് ജയ്‌സിംഗാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

മുംബൈ: വാതുവെപ്പുകാരനായ അച്ഛനെ ക്രിമിനല്‍ കേസില്‍നിന്ന് രക്ഷിക്കാന്‍ അമൃത ഫഡ്‌നാവിസിന് കൈക്കൂലി വാഗ്ദാനം ചെയ്ത യുവതി പിടിയില്‍. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യയാണ് അമൃത. വാതുവെപ്പുകാരനായ അനില്‍ ജയ്‌സിംഗാനിയുടെ മകള്‍ അങ്കിഷ് ജയ്‌സിംഗാനിയാണ് അമൃതയ്ക്ക് കോടികൾ വാഗ്ദാനം ചെയ്തത്.

read also: കുമിളിയില്‍ പതിനാറുകാരി പ്രസവിച്ചു: പ്രായപൂര്‍ത്തിയാകാത്ത സഹപാഠിക്കായി തിരച്ചില്‍

സംഭവത്തിൽ അങ്കിഷ് ജയ്‌സിംഗാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസിയുടെ അഴിമതി തടയല്‍ നിയമപ്രകാരമാണ് നടപടി. അമൃത ഫഡ്‌നാവിസിന്റെ അടുത്ത ഡിസൈനർ ആണെന്ന് പറഞ്ഞുകൊണ്ട് എത്തിയ ഇവര്‍ മാതാവില്ലാത്തതടക്കം ചൂണ്ടിക്കാട്ടി സഹതാപം തേടിയിരുന്നു. അതിനു പിന്നാലെയാണ് കോടി വാഗ്ദാനം ചെയ്തത്. തുടർന്ന് അമൃത ഫഡ്‌നാവിസ് കേസ് കൊടുത്തതോടെയാണ് ഇവര്‍ക്കെതിരെ നിയമനടപടിയുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button