KeralaLatest NewsNews

ചൂടുകാലത്തെ യാത്രകൾ: തേയ്മാനം വന്ന ടയറുകൾ അപകടത്തിന് കാരണമായേക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

തിരുവനന്തപുരം: പകൽ സമയത്ത് റോഡുകളിൽ പ്രത്യേകിച്ച് ഹൈവേകളിൽ അസഹനീയമായ ചൂടാണിപ്പോൾ. ചൂടുകാലത്തെ യാത്രകളിലും അപകടങ്ങൾ പതിയിരിപ്പുണ്ട്. വാഹനങ്ങളുടെ ടയറുകളെയും ചൂട് ബാധിക്കുന്നുണ്ടെന്ന് പ്രത്യേകം ശ്രദ്ധിക്കണം. റോഡിലെയും അന്തരീക്ഷത്തിലെയും അമിതമായ ചൂടും വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന ചൂടും മൂലം കാലപ്പഴക്കം ചെന്ന ടയറുകൾ പൊട്ടാനുള്ള സാധ്യത കൂടുതലാണ്. ഉയർന്ന ചൂടുമൂലം ടയറുകളിൽ സംഭവിക്കാവുന്ന വിള്ളലും പൊട്ടലുമെല്ലാം അപകടത്തിന് കാരണമാകുന്നു. ഇത് ഒഴിവാക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Read Also: അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ ചികിത്സിച്ചത് സെക്യൂരിറ്റി ജീവനക്കാരൻ; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഗുരുതര വീഴ്ച 

യാത്രക്ക് മുമ്പ് പ്രത്യേകിച്ച്, ദീർഘദൂര യാത്രകൾക്ക് മുൻപ് ടയറുകളുടെ പ്രവർത്തനക്ഷമത നിർബന്ധമായും പരിശോധിക്കേണ്ടതാണ്.

ഫലപ്രദമായ ബ്രേക്കിംഗ്, സുരക്ഷ, റൈഡിംഗ്, വേഗത – ഇവയെല്ലാം ടയറുകളുടെ മികവിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.

ടയറുകളുടെ തകരാറുകൾ കണ്ടെത്താൻ ഡ്രൈവ് ചെയ്യുന്നവർ തന്നെ കൃത്യമായ പരിശോധന നടത്തണം.

തേയ്മാനം സംഭവിച്ച ടയറുകൾ, കാലപ്പഴക്കമുള്ള ടയറുകൾ മാറ്റി ഗുണനിലവാരമുള്ള ടയറുകൾ ഇടുക.

ടയറിൽ കാറ്റ് കുറവാണെങ്കിൽ അത് ഘർഷണം വർധിപ്പിക്കും. ഇത് മൂലം അധികമായി ചൂടുണ്ടാക്കുന്നതിനാൽ ടയറിന്റെ തേയ്മാനം കൂടും.

രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും സ്റ്റെപ്പിനി അടക്കമുള്ള ടയറുകളിലെ വായുമർദ്ദം പരിശോധിപ്പിച്ച് കുറവുണ്ടെങ്കിൽ നികത്തണം.

ടയറുകൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾക്കുള്ള സാഹചര്യം ഒഴിവാക്കണം.

സമയബന്ധിതമായി ടയറുകൾ മാറ്റുന്നത് അപകടങ്ങൾ കുറയ്ക്കാൻ ഏറെ സഹായിക്കും

Read Also: ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളർ സമ്മാനിച്ച് രാഷ്ട്രപതി

shortlink

Related Articles

Post Your Comments

Related Articles


Back to top button