CinemaMollywoodLatest NewsNewsIndiaEntertainmentKollywoodMovie Gossips

‘പോസ്റ്റുമോർട്ടം ടേബിളിൽ സിൽക്കിൻ്റെ നഗ്നമായ മൃതദേഹം പീഡിപ്പിക്കപ്പെട്ടതിനു സാധ്യതയേറെ’: ബയിൽവൻ രംഗനാഥൻ

ചെന്നൈ: യൂട്യൂബ് ചാനലിലൂടെ പല തുറന്നു പറച്ചിലുകളും നടത്തി വിവാദ നായകനായി മാറിയിട്ടുള്ളയാളാണ് തമിഴ്നാട്ടിലെ മുതിർന്ന മാധ്യമ പ്രവർത്തകനും നടനുമായ ബയിൽവൻ രംഗനാഥൻ. ഇപ്പോൾ സില്‍ക്ക് സ്മിതയുടെ മരണത്തിനു ശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ബയിൽവാൻ രംഗനാഥൻ മുൻപ് നടത്തിയ വെളിപ്പെടുത്തൽ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി എത്തിച്ച സിൽക്കിൻ്റെ നഗ്നമായ മൃതദേഹം പീഡിപ്പിക്കപ്പെട്ടതിനു സാധ്യതയേറെയെന്ന് ബയിൽവൻ രംഗനാഥൻ പറയുന്നു.

ബയിൽവൻ രംഗനാഥന്റെ വാക്കുകൾ ഇങ്ങനെ;

മോർച്ചറിയിലും പോസ്റ്റുമോർട്ടം ചെയ്യുന്നിടത്തുമുള്ള ജീവനക്കാർ മദ്യപിച്ചാണ് ജോലി ചെയ്യുന്നത്. അതിനു കാരണം ബോധത്തോടെ അവിടെ നിൽക്കാനാവില്ല എന്നതാണ്. ഇന്നത്തെ പോലെ വൃത്തിയുള്ള ചുറ്റപാടായിരുന്നില്ല അന്ന് മദ്രാസിലെ മോർച്ചറികളുടേത്. വൃത്തി ഹീനവും ദുർഗന്ധം വമിക്കുന്നതുമായ ഇടങ്ങളായിരുന്നു അത്. മൃതദേഹങ്ങളിൽ നിന്നുള്ളതും മരുന്നുകളുടെയും രക്തത്തിൻ്റെതുമൊക്കെയായി ദുർഗന്ധവും വൃത്തിഹീനവുമായ അന്തരീഷം. അവിടെ ജോലി ചെയ്യുന്നവർക്ക് സ്വബോധത്തോടെ നിൽക്കാനാവില്ല. രാവിലെ ജോലിക്കു കയറുന്ന സമയം മുതൽ അവിടെയുള്ള ജീവനക്കാർ മദ്യപിച്ചായിരിക്കും നിൽക്കുന്നത്.

വേനലില്‍ തണുപ്പ് കിട്ടാനും ഒപ്പം സ്‌കിന്‍ ഭംഗിയാക്കാനും തണ്ണിമത്തന്‍ ഇങ്ങനെ തയ്യാറാക്കി കഴിക്കൂ…

സാധാരണയായി പോസ്റ്റുമോർട്ടം ചെയ്യുമ്പോൾ ഡോക്ടർ സമീപത്തു നിന്നു പറഞ്ഞു കൊടുക്കുക മാത്രമേയുള്ളു. ശരീരം കീറി മുറിക്കുന്നതും ആന്തരികാവയവങ്ങൾ പരിശോധനയ്ക്കും മറ്റും എടുക്കുന്നതും മൃതദേഹം വീണ്ടും സ്റ്റിച്ച് ചെയ്യുന്നതും കുളിപ്പിച്ച് വൃത്തിയാക്കി വെള്ളത്തുണിയിൽ പൊതിയുന്നതുമെല്ലാം ജീവനക്കാരാണ്. വളരെ ധൈര്യം വേണ്ട ജോലിയാണത്. അതുകൊണ്ടു തന്നെ ജീവനക്കാർ മദ്യപിക്കുന്നതിൽ ഡോക്ടർമാറും അധികൃതരും നടപടി സ്വീകരിക്കാറില്ല. സിൽക്ക് സ്മിതയുടെ ജീവനറ്റ ശരീരം പോസ്റ്റുമോർട്ടത്തിന് എത്തിച്ചപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല.

അമ്മയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് ബാഗിലും സ്റ്റീൽ പാത്രത്തിലും സൂക്ഷിച്ചു, 22കാരിയായ മകൾ അറസ്റ്റിൽ

35 -ാം വയസിലാണ് സിൽക്ക് സ്മിത ആത്മഹത്യ ചെയ്യുന്നത്. സിൽക്ക് സ്മിതയുടെ മൃതദേഹം പോലീസ് നടപടികൾക്കു ശേഷം പോസ്റ്റുമോർട്ടത്തിനു വേണ്ടി എത്തിച്ചു. മദ്യം തീർത്ത ബോധത്തിനും അബോധത്തിനുമിടയിലെ നേർരേഖയിൽ നിൽക്കുന്നവനിലെ മൃഗം ഉണർന്നപ്പോൾ അവിടെയുണ്ടായിരുന്ന ജീവനക്കാർ അവളുടെ ജീവനറ്റ ശരീരത്തെ പ്രാപിച്ചിരിക്കാം. സിൽക്ക് സ്മിതയെക്കുറിച്ച് ഞാൻ പറഞ്ഞ കാര്യങ്ങൾ പലയിടത്തു നിന്നും കേട്ടിട്ടുള്ളതാണ്, അതിൽ വാസ്തവമുണ്ടെങ്കിലും അസത്യങ്ങളും ഇടംപിടിക്കാം.

shortlink

Related Articles

Post Your Comments


Back to top button