KottayamKeralaNattuvarthaLatest NewsNews

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കൽ ഹർഷൽ ബിജു (22) ആണ് മരിച്ചത്

കോട്ടയം: പാലായിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കൽ ഹർഷൽ ബിജു (22) ആണ് മരിച്ചത്.

Read Also : സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണം: സച്ചിന്‍ദേവിനെതിരെ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും കെകെ രമയുടെ പരാതി

ശനിയാഴ്ച രാവിലെ ഒമ്പതരയോടെ പ്രവിത്താനം ചൂണ്ടച്ചേരി റോഡിലായിരുന്നു അപകടം നടന്നത്. ടിപ്പറിന്‍റെ പിന്നാലെ എത്തിയ വാഹനം ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഹർഷൽ ബൈക്ക് വെട്ടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഹർഷലിന്‍റെ ശരീരത്തിലൂടെ ടിപ്പർ കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button