Latest NewsNewsBusiness

രാജ്യത്ത് ഡിജിറ്റൽ വായ്പകൾക്ക് സ്വീകാര്യതയേറുന്നു, പുതിയ കണക്കുകൾ അറിയാം

ഡിജിറ്റൽ വായ്പകളുടെ എണ്ണത്തിൽ 147 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്

രാജ്യത്ത് ഡിജിറ്റൽ വായ്പകൾക്ക് സ്വീകാര്യത വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഫിൻടെക് അസോസിയേഷൻ ഓഫ് കൺസ്യൂമർ എംപവർമെന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നാം പാദത്തിൽ ഡിജിറ്റൽ വായ്പകളുടെ എണ്ണത്തിൽ 147 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഡിജിറ്റൽ വായ്പകളുടെ എണ്ണം 1.83 കോടി രൂപയായി. കൂടാതെ, ഡിജിറ്റൽ വായ്പകളുടെ മൂല്യം 118 ശതമാനം വർദ്ധനവോടെ 18,540 കോടി രൂപയിലെത്തി.

ഡിജിറ്റൽ വായ്പകൾക്കെതിരെ നിരവധി തരത്തിലുള്ള പരാതികൾ ഉയർന്നതിനാൽ, റിസർവ് ബാങ്ക് ഡിജിറ്റൽ വായ്പകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. റിസർവ് ബാങ്കിന്റെ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച്, ഇടപാടുകളിൽ സുതാര്യത വേണമെന്നും, കെവൈസി കാര്യക്ഷമമാക്കണമെന്നും, ഉപഭോക്തൃ സുരക്ഷ മെച്ചപ്പെടുത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സുതാര്യത കുറവ്, നീതീകരിക്കാനാകാത്ത പ്രോസസിംഗ് ഫീസ്, ഉയർന്ന പലിശ നിരക്ക് തുടങ്ങിയവയാണ് ഡിജിറ്റൽ വായ്പകൾക്കെതിരെ ഉയർന്ന പരാതി.

Also Read: കുട്ടിക്കാലത്ത് അനാഥനായി, അതിസമ്പന്നരുടെ ഇഷ്ട വാച്ച് ‘റോളക്സ്’ നിർമ്മിക്കാൻ ദാരിദ്ര്യത്തോട് പോരാടിയ മനുഷ്യന്റെ കഥ

shortlink

Related Articles

Post Your Comments

Related Articles


Back to top button