Latest NewsSaudi ArabiaNewsInternationalGulf

ഹജ് തീർത്ഥാടനം: ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ റമദാൻ 10 വരെ തുടരുമെന്ന് സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിൽ താമസിക്കുന്നവരും, 2023 സീസണിൽ ഹജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവരുമായ ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ റമദാൻ 10 വരെ തുടരും. സൗദി ഹജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ട്രക്കിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ: 2.78 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി

സൗദി അറേബ്യയിൽ താമസിക്കുന്നവരും, ഇതിന് മുൻപ് ഹജ് അനുഷ്ഠിക്കാത്തവരുമായ പൗരന്മാർക്കും, പ്രവാസികൾക്കും ഹജ് രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനായി റമദാൻ 10 വരെ സമയം അനുവദിച്ചിട്ടുണ്ട്.

അഞ്ച് കൊല്ലത്തിന് മുൻപ് ഹജ് അനുഷ്ടിച്ചവരായ ആഭ്യന്തര തീർത്ഥാടകർക്ക് റമദാൻ 10-ന് ശേഷം (പരമാവധി രജിസ്ട്രേഷൻ അവസാനിക്കുന്നത് വരെ) രജിസ്ട്രേഷൻ നിർവഹിക്കാവുന്നതാണ്.

ഹജ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയോ, നുസുക് ആപ്പ് ഉപയോഗിച്ചോ രജിസ്ട്രേഷൻ പൂർത്തിയാക്കാം.

Read Also: സ്വകാര്യഭാഗത്ത് തൊടാതെ അവനെങ്ങനെ ടാറ്റു ചെയ്യുമെന്ന് അമ്മായിയമ്മ, അവര്‍ വേര്‍പിരിഞ്ഞു: അനുഭവം പങ്കുവച്ച് ബാല

shortlink

Related Articles

Post Your Comments

Related Articles


Back to top button