Latest NewsKeralaNews

വർക്കലയിൽ വീടിന് തീപിടിച്ചു: ഉറങ്ങിക്കിടന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ചു. ഉറങ്ങിക്കിടന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തമിഴ്നാട് സ്വദേശിയായ ഗണേഷ് മൂര്‍ത്തിയും കുടുംബവും വാടകയ്ക്ക് താമസിച്ച വീട്ടിലാണ് തീപിടിച്ചത്. രാവിലെ ഏഴുമണിയോടെ തങ്ങളുടെ രണ്ട് കുട്ടികളെയും ഉറക്കിക്കിടത്തി ഗണേഷ് മൂര്‍ത്തിയും ഭാര്യ രാജേശ്വരിയും ജോലിക്ക് പോയ സമയത്തായിരുന്നു അപകടം.

തീപടരുന്നത് കണ്ട നാട്ടുകാരാണ് വീടിനകത്തുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിച്ചത്.

വീടിനകത്ത് കത്തിച്ചുവച്ച വിളക്കിൽ നിന്നാണ് തീപടര്‍ന്നത്. ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. ഗ്യാസ് സ്റ്റൗ അടക്കമുള്ള വീട്ടുപകരണങ്ങൾ കത്തിനശിച്ചെങ്കിലും സിലിണ്ടറിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button