Latest NewsKeralaNews

‘കുഞ്ഞാവ’ ഇനിയില്ല: അവസാനമായി ചേര്‍ത്തുപിടിച്ചപ്പോൾ അമ്മ വിതുമ്പി, മുഖത്തേക്ക് ഒരിക്കല്‍ക്കൂടി നോക്കാനാകാതെ അച്ഛൻ

കല്‍പ്പറ്റ: കാട്ടുപന്നി റോഡിന് കുറുകെ ചാടിയപ്പോൾ നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് നാല് വയസുകാരൻ മരിച്ചു. മുഹമ്മദ് യാമിനി എന്ന കുഞ്ഞാവയാണ് മരണപ്പെട്ടത്. സുബൈർ – ഷമീർ ദമ്പതികളുടെ മകനാണ്. വെള്ളിയാഴ്ച രാത്രി മേപ്പാടി നെടുങ്കരണയിലുണ്ടായ അപകടത്തില്‍ മരിച്ച കുഞ്ഞാവയുടെ സംസ്‌കാര ചടങ്ങ് ഹൃദയഭേദകമായിരുന്നു. പൂമ്പാറ്റയെ പോലെ ഓടിക്കളിച്ച കുഞ്ഞാവയുടെ വേർപാട് കുടുംബത്തിനും നാട്ടുകാർക്കും വിശ്വസിക്കാനായിട്ടില്ല.

സംസ്കാരത്തിന് മുൻപായി അവസാനമായി തന്റെ പൊന്നോമനയെ ചേര്‍ത്തുപിടിച്ച് സുബൈറ വിങ്ങിപ്പൊട്ടുമ്പോള്‍ കണ്ണീരണിഞ്ഞ മുഖങ്ങളായിരുന്നു ചുറ്റും. കുഞ്ഞാവയുടെ മുഖത്തേക്ക് വീണ്ടും ഒരിക്കല്‍ക്കൂടി നോക്കാനായില്ല ഷമീറിന്. ഇരുകൈകളും ചേര്‍ത്ത് മുഖം പൊത്തിയുള്ള ഷമീറിന്റെ കരച്ചിൽ കണ്ടുനിന്നവരിൽ വേദനയുണ്ടാക്കി. വെള്ളിയാഴ്ച അടുത്തബന്ധുവിന്റെ ഗൃഹപ്രവേശനത്തിന് മുന്നോടിയായുള്ള പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്ത് മാതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം മടങ്ങുമ്പോഴായിരുന്നു അപകടം.

നെടുങ്കരണയില്‍ വെച്ച് ഒരു കാട്ടുപന്നി ഇവർ സഞ്ചരിച്ച വാഹനത്തിന് കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ മുഹമ്മദ് യാമിനിന്റെ മുകളിലാണ് ഓട്ടോ വീണത്. മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കുകളേയുള്ളൂ. മുഹമ്മദ് യാമിനെ ഉടനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകീട്ട് അഞ്ചുമണിയോടെ ഓടത്തോട് ഖബറിസ്ഥാനിലായിരുന്നു ഖബറടക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button