KeralaLatest NewsNewsBusiness

കേരളത്തിൽ ഇന്ന് മാറ്റമില്ലാതെ സ്വർണവില, ഇന്നത്തെ നിരക്കുകൾ അറിയാം

സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെയും ഇന്നും സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 44,240 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,330 രൂപയുമാണ് വില. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 1,200 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെയും ഇന്നും സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്.

രാജ്യാന്തര വിപണിയിൽ ഒരു ട്രോയി ഔൺസിന്റെ വില 1,988.11 ഡോളറിലേക്കാണ് കുതിച്ചത്. ഈ വർദ്ധനവാണ് ആഭ്യന്തര വിപണിയിലും പ്രകടമായിട്ടുള്ളത്. ആഗോള തലത്തിൽ ഇനിയും വില ഉയർന്നാൽ, സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയരാൻ സാധ്യതയുണ്ട്. ഫെബ്രുവരിയിൽ സ്വർണവില താരതമ്യേന കുറവായിരുന്നു.

Also Read: മസ്തിഷ്‌ക ആരോഗ്യം, ഉറക്കം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കുന്നതിന് സ്ത്രീകൾ ഇത് നിർബന്ധമായും ശീലമാക്കണം

സംസ്ഥാനത്ത് ഇന്ന് വെള്ളി വില ഉയർന്നു. ഒരു ഗ്രാം വെള്ളിക്ക് 74.40 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാം വെള്ളിക്ക് 595.20 രൂപയാണ് വില. ഒരു കിലോഗ്രാം വെള്ളിയുടെ വില 74,400 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button