Latest NewsKeralaNewsBusiness

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു

ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കുറഞ്ഞത്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43,840 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 1,200 രൂപ വർദ്ധിച്ചിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് കേരളത്തിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് വിലയായ 44,240 രൂപയായിരുന്നു രേഖപ്പെടുത്തിയത്.

യുഎസ് ബാങ്ക് തകർച്ചയുടെ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ നിക്ഷേപകരെയും സ്വർണത്തിലേക്ക് ആകർഷിച്ചതോടെയാണ് ആഗോള തലത്തിൽ വില ഉയർന്നത്. ഈ മാസം ഇതുവരെ സ്വർണവിലയിൽ 2,560 രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 50 രൂപ കുറഞ്ഞ് 5,480 രൂപയായിട്ടുണ്ട്.

Also Read: 3 വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കും: എല്ലാവർക്കും മികച്ച ജീവിതം ഉറപ്പാക്കുമെന്ന് എം വി ഗോവിന്ദൻ

സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെ വെള്ളിയുടെ വില ഒരു രൂപ ഉയർന്നിരുന്നു. സാധാരണ വെള്ളിയുടെ വില 74 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button