KeralaLatest NewsNews

പതിനേഴുകാരന്റെ ദുരൂഹ മരണം: സുഹൃത്തുക്കൾ അമിത അളവിൽ മയക്കുമരുന്ന് നൽകിയെന്ന പരാതിയുമായി ബന്ധുക്കൾ

തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറ പതിനേഴുകാരന്റെ ദുരൂഹ മരണത്തിൽ സുഹൃത്തുക്കൾക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. മയക്കുമരുന്നു നൽകിയതാണ് തന്റെ മകന്റെ മരണത്തിന് കാരണമെന്ന പരാതിയുമായാണ് അമ്മ രംഗത്തെത്തിയത്. പെരുമാതുറ തെരുവിൽ വീട്ടിൽ സുൽഫിക്കർ റജില ദമ്പതികളുടെ മകൻ ഇർഫാൻ ആണ് മരണപ്പെട്ടത്.

Read Also: വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് എന്തുമാകാം, അതിലൂടെ അവര്‍ക്ക് സമാധാനം കിട്ടുമെങ്കില്‍ ആയിക്കോട്ടെ; എം.എ യൂസഫലി

ഇർഫാനെ ഒരു സുഹൃത്ത് വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയെന്നും ഏഴുമണിയോടെ ഒരാൾ ഇർഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നുവെന്നും ബന്ധുക്കൾ വെളിപ്പെടുത്തി. വീട്ടിലെത്തിയപ്പോൾ ഇർഫാൻ അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ ആരംഭിച്ചു. ശക്തമായ ഛർദ്ദിയും ഇർഫാന് അനുഭവപ്പെട്ടിരുന്നു.

ചില സുഹൃത്തുക്കൾ ചേർന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചുവെന്ന് ഇർഫാൻ വെളിപ്പെടുത്തിയിരുന്നതായി മാതാവ് റജുല വ്യക്തമാക്കി. ശാരീരിക അസ്വസ്ഥതകൾ പ്രകടമായതോടെ ഇർഫാനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിൽ മടങ്ങിയെത്തിയെങ്കിലും പിന്നീട് ഇർഫാന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read Also: കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് പ്രവാസിയെ വിളിച്ചുവരുത്തി പൂട്ടിയിട്ടു: യുവതിയ്ക്കും സുഹൃത്തുക്കൾക്കും ജയിൽശിക്ഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button