Latest NewsKeralaNews

സംസ്ഥാനത്ത് വേനല്‍ മഴ പെയ്തില്ലെങ്കില്‍ വൈദ്യുതി ഉത്പ്പാദനം താറുമാറാകുമെന്ന് സൂചന

മൂലമറ്റം: ഇടുക്കി അണക്കെട്ടില്‍ അവശേഷിക്കുന്നത് 75 ദിവസം വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ ജലം മാത്രം. 2348.1 അടിയാണ് നിലവിലെ ജലനിരപ്പ്. ഇത് ഉപയോഗിച്ച് 970 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാം.

നിലവില്‍ ശരാശരി പ്രതിദിന ഉല്‍പാദനം 6.5 ദശലക്ഷം യൂണിറ്റാണ്. വരും ദിവസങ്ങളില്‍ ചൂട് കനക്കുന്നതോടെ സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടി വരും.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇടുക്കി അണക്കെട്ടില്‍ 18 അടി ജലം കുറവാണ്. പുറം വൈദ്യുതിയില്‍ കുറവ് നേരിടുന്നതുവരെ ഉല്‍പാദനം കുറച്ച് മുന്നോട്ട് പോകുക എന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ വില കുതിച്ച് ഉയരും. ആഭ്യന്തര ഉല്‍പാദനം ശരാശരി 13 ദശലക്ഷം യൂണിറ്റിലേക്ക് എത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button