PathanamthittaKeralaLatest NewsNews

പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നു: പമ്പ സ്നാനത്തിന് എത്തുന്ന അയ്യപ്പഭക്തന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

ഇന്നലെ മാത്രം 68,000-ലധികം ഭക്തന്മാരാണ് സന്നിധാനത്ത് ദർശനം നടത്തിയത്

കനത്ത മഴയെ തുടർന്ന് പമ്പയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അയ്യപ്പ ഭക്തന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ. തിരക്ക് വർദ്ധിക്കുന്നതിനാലും, ജലനിരപ്പ് ഉയർന്നതിനാലും പമ്പാ സ്നാനത്തിന് എത്തുന്ന ഭക്തർ ജാഗ്രത പാലിക്കേണ്ടതാണ്. മണ്ഡല മാസം ആരംഭിച്ചത് മുതൽ വൻ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പത്തനംതിട്ടയിൽ കനത്ത മഴയാണ് പെയ്തത്.

സന്നിധാനത്ത് അനിയന്ത്രിതമായി തിരക്ക് വർദ്ധിച്ചാൽ പമ്പയിൽ തടയുന്ന തീർത്ഥാടകർക്ക് മഴയും വെയിലും ഏൽക്കാതെ നിൽക്കാനായി നിർമ്മിക്കുന്ന ടണലിന്റെ പണി ഇതുവരെ പൂർത്തിയായിട്ടില്ല. നിലവിൽ, പമ്പയിലെ ഒരു നടപ്പന്തലിന്റെ പണി മാത്രമാണ് പൂർത്തിയായിട്ടുള്ളത്. ഇനി രണ്ട് നടപ്പന്തലിന്റെ കൂടി പണിയാണ് പൂർത്തിയാകാൻ ബാക്കിയുള്ളത്. ഇവ സമയബന്ധിതമായി പൂർത്തിയാകുന്നതോടെ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നതാണ്.

Also Read: ശല്യമായി കണ്ട് അകറ്റിയവർ തന്നെ തിരികെ വിളിക്കുന്നു! ജെല്ലി ഫിഷ് കയറ്റുമതി രംഗത്ത് കോടികളുടെ വരുമാന സാധ്യത

ഇന്നലെ മാത്രം 68,000-ലധികം ഭക്തന്മാരാണ് സന്നിധാനത്ത് ദർശനം നടത്തിയത്. നട തുറന്നശേഷം ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ട ദിവസം കൂടിയായിരുന്നു ഇന്നലെ. ഇന്നും 60,000-ലധികം ബുക്കിംഗുകൾ ഉണ്ട്. ബുക്ക് ചെയ്ത തീർത്ഥാടകർക്കൊപ്പം സ്പോട്ട് ബുക്കിംഗ് വഴിയും തീർത്ഥാടകർക്ക് പ്രവേശനം അനുവദനീയമാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ പ്രത്യേക സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button