Latest NewsNewsInternational

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി: ഇന്ത്യയ്ക്ക് ജപ്പാന്റെ സഹായം

ന്യൂഡല്‍ഹി :ഇന്ത്യയിലെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നു. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. കിഷിദയും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച്ചയുടെ ഭാഗമായി ഇന്നലെ നിര്‍ണ്ണായക കരാര്‍ ഒപ്പിട്ടു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്‍ പദ്ധതിക്കായി ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയില്‍ (ജെ.ഐ.സി.എ) നിന്നുള്ള സഹായത്തിനുള്ള കരാറിലാണ് ഇന്ത്യയും ജപ്പാനും ഒപ്പുവെച്ചത്.

Read Also: കേരളത്തിലെ ക്രിസ്തുമത വിശ്വാസികള്‍ ബിഷപ്പിന്റെ വാക്കുകള്‍ തള്ളിക്കളയുമെന്ന് ഉറപ്പ്: എം.എ ബേബി

ഇന്ത്യയില്‍ ജപ്പാന്‍ ഭാഷാ പഠനം പ്രോത്സാഹിപ്പിക്കാനുള്ള സഹകരണ പദ്ധതിക്കുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പിട്ടിരുന്നു. 1,10,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ 88,000 കോടി രൂപയാണ് ജപ്പാന്‍ നല്‍കുന്നത്. 0.1ശതമാനം പലിശയില്‍ 50 വര്‍ഷമാണ് തിരിച്ചടവ് കാലാവധി.

അതേസമയം കൂടികാഴ്ച്ചയില്‍ ശ്രദ്ധനേടിയത് ഫ്യൂമിയോ കിഷിദയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രസകരമായ ചിത്രങ്ങളാണ്. ഇരു നേതാക്കളും തമ്മിലുള്ള ഉന്നതതല ചര്‍ച്ചകള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കിഷിദയും ഡല്‍ഹിയിലെ ബുദ്ധ ജയന്തി പാര്‍ക്കിലെ ബാല്‍ ബോധി വൃക്ഷത്തിന് സമീപം ചര്‍ച്ച നടത്തി. തുടര്‍ന്ന്‌ഗോള്‍ഗാപാനിയും (പാനിപൂരി) ലസ്സിയും ആസ്വദിച്ചു കഴിക്കുന്ന ഇരുനേതാക്കളുടെയും ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button