Latest NewsNewsIndia

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരയുണ്ടായ ആക്രമണത്തിന് പിന്നാലെ ബിട്ടീഷ് ഹൈക്കമ്മീഷനുള്ള സുരക്ഷ കുറച്ച് ഇന്ത്യ

 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനുള്ള സുരക്ഷ കുറച്ച് കേന്ദ്രസര്‍ക്കാര്‍. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് നടപടി.ബുധനാഴ്ച ഉച്ചയോടെയാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷന് മുന്നിലെ ബാരിക്കേഡുകള്‍ നീക്കം ചെയ്തത്. ഹൈക്കമ്മീഷണറുടെ വസതിക്കുമുന്നിലെ സുരക്ഷയും കുറച്ചിട്ടുണ്ട്.

Read Also; മാസപ്പിറവി ദൃശ്യമായി: സംസ്ഥാനത്ത് റമദാൻ വ്രതാരംഭം നാളെ തുടങ്ങും

അതേസമയം, സുരക്ഷ കുറച്ചതുമായി ബന്ധപ്പെട്ട് ഒദ്യോഗിക സ്ഥിരീകരണം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഞായറാഴ്ചയാണ് ഖലിസ്താന്‍ അനുകൂലികള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമിച്ചത്. ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അതിക്രമിച്ചുകയറിയ ഖലിസ്ഥാന്‍ അനുകൂലികള്‍ ദേശീയ പതാക താഴ്ത്തിക്കെട്ടി. സംഭവത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ച ഇന്ത്യ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലും ഖലിസ്താന്‍ അനുകൂലികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിച്ചിരുന്നു. ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ്ങിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button