KeralaLatest News

ഫാരിസ് അബൂബക്കറിന്റെ ബിനാമി? ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ നിന്ന് നിരവധി രേഖകൾ പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ്

തിരുവനന്തുരം: ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് – ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത റെയ്ഡ്. വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്‍റെ ബിനാമിയെന്ന പരാതിയെത്തുടർന്നാണ് ഇ.ഡി റെയ്ഡ് നടത്തുന്നതെന്നാണ് ലഭ്യമാകുന്ന സൂചന.

കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി ഫാരിസ് അബൂബക്കറിന്‍റെ ഓഫീസുകളിലും വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനയുടെ തുടർച്ചയായാണ് ഫാരിസിന്‍റെ ബിനാമിയെന്ന ആരോപണം നിലനിൽക്കുന്ന സുരേഷ് കുമാറിന്‍റെ വീട്ടിലും ഇ.ഡി പരിശോധന നടത്തുന്നത്. ഇന്നലെ മുതൽ സുരേഷ് കുമാറിന്‍റെ വീട്ടിൽ ഇ.ഡി പരിശോധന നടത്തിയിട്ടുണ്ട്.

നിരവധി രേഖകൾ ഇവിടെനിന്ന് പിടിച്ചെടുത്തതായാണ് സൂചന. ഇവിടെനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കുമെന്നാണ് റിപ്പോർട്ട്.

സുരേഷ് കുമാർ നേരത്തെ വീക്ഷണം പത്രത്തിൻറെ മാർക്കറ്റിംഗ് മാനേജർ ആയിരുന്നു. പിന്നീട് അമൃത ടിവിയുടെ മാർക്കറ്റിംഗ് മാനേജരായി. അതിനുശേഷം ഫാരിസ് അബൂബക്കറിന്‍റെ ഉടമസ്ഥതയിലുള്ള മെട്രോ വാർത്തയുടെ മാർക്കറ്റിംഗ് മാനേജരും ഇപ്പോൾ കാർണിവൽ ഗ്രൂപ്പ് സ്ഥാപനം ഏറ്റെടുത്തപ്പോൾ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി മാറുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button