KeralaLatest NewsNews

എല്‍ഡിഎഫ് നടത്തിയത് ഒരു ദിവസത്തെ സമരം, നിരന്തരമായി സമരം നടത്തിയിട്ടില്ല: പ്രസ്താവനയിൽ ഉറച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭയിലെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. താന്‍ സമരം ചെയ്തത് കൊണ്ട് യുഡിഎഫ് സമരം ശരിയാണെന്ന് പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് നടത്തിയത് ഒരു ദിവസത്തെ സമരമാണെന്നും നിരന്തരമായി സമരം നടത്തിയിട്ടില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. ഒരു ദിവസം നടത്തിയതിൽ ഞാനും പങ്കാളിയാണ്. അതിന്റെ കേസ് കോടതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭയിലെ സത്യ​ഗ്രഹത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

ഞങ്ങളും മുൻപ് ശക്തമായി പ്രതിഷേധ നടത്തിയിട്ടുണ്ട്. ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ലെന്ന് വി ശിവൻകുട്ടി പരിഹസിച്ചു. ഇത് എവിടുത്തെ സമരം ആണ് എന്നും ആണ് മന്ത്രി ചോദിച്ചത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button