Latest NewsNewsTechnology

പുതിയ സിം എടുക്കാൻ ഇനി റീട്ടെയിൽ സ്റ്റോറുകൾ സന്ദർശിക്കേണ്ട, സെൽഫ് കെവൈസിയുമായി വോഡഫോൺ- ഐഡിയ

ആദ്യ ഘട്ടത്തിൽ സെൽഫ് കെവൈസി സംവിധാനം കൊൽക്കത്ത, കർണാടക എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുക

ഉപഭോക്തൃ സേവനം കൂടുതൽ ലളിതമാക്കാൻ പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയ. ഇത്തവണ ഉപഭോക്താക്കൾക്ക് ലളിതമായി പൂർത്തീകരിക്കാൻ സാധിക്കുന്ന ആദ്യ സെൽഫ് കെവൈസി സംവിധാനമാണ് വോഡഫോൺ- ഐഡിയ വികസിപ്പിച്ചിരിക്കുന്നത്. ഇതോടെ, പുതിയ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് സിം എടുക്കാനായി ഉപഭോക്താക്കൾക്ക് റീട്ടെയിൽ സ്റ്റോറുകൾ സന്ദർശിക്കുകയോ, ഫിസിക്കൽ കെവൈസി പ്രക്രിയ പൂർത്തീകരിക്കേണ്ടതോ ആവശ്യമില്ല.

ആദ്യ ഘട്ടത്തിൽ സെൽഫ് കെവൈസി സംവിധാനം കൊൽക്കത്ത, കർണാടക എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുക. പിന്നീട് ഈ സേവനം രാജ്യത്തെ മുഴുവൻ സർക്കിളുകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. സെൽഫ് കെവൈസി സംവിധാനത്തിലൂടെ വീട്ടിലിരുന്നുകൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് സിം ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. ഉപഭോക്താക്കൾക്ക് ആവശ്യമുള്ള പ്ലാനുകൾ തിരഞ്ഞെടുക്കാനും കഴിയുന്നതാണ്. വോഡഫോൺ- ഐഡിയയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം ഉപഭോക്താക്കൾക്ക് സെൽഫ് കെവൈസി പ്രക്രിയ പൂർത്തിയാക്കാവുന്നതാണ്.

Also Read: രാജ്യത്ത് ബിഗ്മി ഗെയിമിന് ഏർപ്പെടുത്തിയ നിരോധനം നീക്കം ചെയ്യാനൊരുങ്ങി കേന്ദ്രം, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button