Latest NewsKeralaNews

കരിപ്പൂരിൽ സ്വർണ്ണവേട്ട: വസ്ത്രങ്ങളിലും ഗൃഹോപകരണങ്ങൾക്കിടയിലും ഒളിപ്പിച്ച് കടത്തിയ 1.3 കോടിയുടെ സ്വർണ്ണം പിടിച്ചെടുത്തു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. മൂന്ന് വ്യത്യസ്ത കേസുകളിലായി പിടികൂടിയത് 1.3 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ്. രണ്ടേകാൽ കിലോഗ്രാമോളം സ്വർണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ശരീരത്തിനുള്ളിലും എയർപോഡിനുള്ളിലും വസ്ത്രങ്ങൾക്കുള്ളിലും ഗൃഹോപകരണങ്ങൾക്കിടയിലും ഒളിപ്പിച്ച് സ്വർണ്ണം കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് പൊളിച്ചത്.

Read Also: സുഹൃത്തുമായി ഭാര്യയ്ക്ക് വീഡിയോ കോളിൽ സെക്സ് ചാറ്റ്: യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

മൂന്ന് പേർ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. മലപ്പുറം കാളികാവ് സ്വദേശിയായ മുഹമ്മദ് നൂറുദ്ദിൻ, കാസർഗോഡ് സ്വദേശിയായ അബ്ദുൽ സലാം, കോഴിക്കോട് പുതുപ്പാടി സ്വദേശിയായ ഹുസൈൻ തുടങ്ങിയവരാണ് അറസ്റ്റിലായത്. അതേസമയം, കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ പിടികൂടിയത് 297 കോടിയുടെ സ്വർണ്ണമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Read Also: സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായ പാകിസ്ഥാനില്‍ ഭക്ഷണക്ഷാമം നേരിടുന്നതിന് പുറമെ രൂക്ഷമായ ശുദ്ധജല ക്ഷാമവും

shortlink

Related Articles

Post Your Comments

Related Articles


Back to top button