KeralaNewsBusiness

ഭൂമി വിട്ടുനൽകുന്നവർക്ക് സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ, തീരദേശ ഹൈവേ പദ്ധതി വേഗത്തിൽ പൂർത്തിയാക്കും

537 കിലോമീറ്റർ പ്രവൃത്തി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്

ഭൂമി വിട്ടുനൽകുന്നവർക്ക് സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചതോടെ തീരദേശ ഹൈവേ പദ്ധതി ധ്രുതഗതിയിൽ പൂർത്തിയാക്കാനൊരുങ്ങി സർക്കാർ. പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണ്. 9 ജില്ലകളിലൂടെയാണ് തീരദേശ ഹൈവേ കടന്നുപോകുന്നത്. ആകെ 52 ഭാഗങ്ങളിലായി 623 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഹൈവേയുടെ നിർമ്മാണം.

537 കിലോമീറ്റർ പ്രവൃത്തി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. ഇവയിൽ അതിർത്തി കല്ലുകൾ 200 കിലോമീറ്റർ വരെ ദൂരത്തിൽ സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ, 24 ഭാഗങ്ങളിലായി 415 കിലോമീറ്റർ ദൂരം ഭൂമി ഏറ്റെടുക്കാൻ സാമ്പത്തിക അനുമതി ലഭിച്ചിട്ടുണ്ട്. കൂടാതെ, മൂന്നു ഭാഗങ്ങളിലായുള്ള സ്ഥലം ഏറ്റെടുക്കലിന് 139.9 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.

Also Read: ഫാരിസ് അബൂബക്കറിന്റെ വിശ്വസ്തന്‍ നജീം അഹമ്മദിന്റെ ഫ്‌ളാറ്റ് സീല്‍ ചെയ്ത് ആദായനികുതി വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button