KeralaLatest NewsNews

കെ റെയില്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് പിണറായി സര്‍ക്കാര്‍

എതിര്‍പ്പിന് മുന്‍പില്‍ വഴങ്ങി കൊടുക്കുന്നത് സര്‍ക്കാരിന്റെ നിലപാടല്ലെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായ നഷ്ടടപരിഹാരം നല്‍കുമ്പോള്‍ ആളുകള്‍ സഹകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയില്‍ പൈപ്പ് ലൈന്‍ നടക്കില്ല എന്ന് എല്ലാവരും ഉറപ്പിച്ചു. 2016ല്‍ മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ ആദ്യം അദ്ദേഹം അവശ്യപെട്ടത് ഗെയില്‍ നടപ്പിലാക്കണമെന്നാണ്. എതിര്‍പ്പുകള്‍ തള്ളിക്കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also : തട്ടിക്കൊണ്ടുപോയി എന്ന് കള്ളം പറഞ്ഞ് ഭാര്യയിൽ നിന്ന് പണം തട്ടാൻ ശ്രമം: ഭർത്താവ് പോലീസ് പിടിയിൽ

‘എതിര്‍പ്പിന് മുന്‍പില്‍ വഴങ്ങി കൊടുക്കുന്നത് സര്‍ക്കാരിന്റെ നിലപാട് അല്ല. എതിര്‍പ്പുകള്‍ അവഗണിച്ചു മുന്നോട്ട് പോകും. ഏറ്റവും കുറഞ്ഞ തോതില്‍ ആഘാതം ഉണ്ടാകുന്ന തരത്തില്‍ പദ്ധതി നടപ്പാക്കും. ഏറ്റവും പരിസ്ഥിതി സൗഹാര്‍ദ്ദമായ ഗതാഗതം റെയില്‍ ഗതാഗതം ആണ്. സില്‍വര്‍ ലൈന്‍ പരിസ്ഥിതി ലോല പ്രദേശത്ത് കൂടെ കടന്ന് പോകുന്നില്ല. ജല സ്രോതസുകളോ, നദിയുടെയോ സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെടില്ല. നെല്‍പാടങ്ങള്‍ക്കും തണ്ണീര്‍ തടങ്ങള്‍ക്കും ഒന്നും സംഭവിക്കില്ല. സില്‍വര്‍ ലൈന്‍ വരുമ്പോള്‍ പരിസ്ഥിതിയ്ക്ക് വലിയ നേട്ടം ഉണ്ടാകും. പ്രളയം ഉണ്ടാകുമെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിന് ഒരു തടസവും ഉണ്ടാകില്ല. കേരളത്തെ രണ്ടായി വിഭജിക്കും എന്ന ആശങ്ക വേണ്ട. തൂണുകളിലൂടെയും തുരംഗങ്ങളിലൂടെയും ആണ് ഭൂരിഭാഗവും റെയില്‍ പാത കടന്നു പോകുന്നത്. രണ്ട് വര്‍ഷം കൊണ്ട് ഭൂമി ഏറ്റെടുക്കും. മൂന്ന് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കും’ , മുഖ്യമന്ത്രി പറഞ്ഞു.

പുനരധിവാസ പാക്കേജിലെ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ :

വാസസ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് 4.60 ലക്ഷം രൂപയ്ക്ക് പുറമെ നഷ്ടപരിഹാരവും നല്‍കും. അല്ലെങ്കില്‍ നഷ്ടപരിഹാരവും 1,50,000 രൂപയും ലൈഫ് മാതൃകയില്‍ വീടും നിര്‍മ്മിച്ച് നല്‍കും. വാസസ്ഥലം നഷ്ടപ്പെടുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതി ദരിദ്രര്‍ക്ക് നഷ്ടപരിഹാരവും അഞ്ചു സെന്റ് ഭൂമിയും ലൈഫ് മാത്യകയില്‍ വീടും നിര്‍മ്മിച്ച് നല്‍കും. അല്ലെങ്കില്‍ നഷ്ട പരിഹാരവും അഞ്ചു സെന്റ് ഭൂമിയും നാലു ലക്ഷം രൂപയും. അതുമല്ലെങ്കില്‍ നഷ്ട പരിഹാരവും കൂടെ മാനദണ്ഡമനുസരിച്ച് ആറു ലക്ഷം രൂപയും നാലു ലക്ഷം രൂപയും നല്‍കും.

കാലിത്തൊഴുത്തുകള്‍ പൊളിച്ചു നീക്കിയാല്‍ 25,000 രൂപ മുതല്‍ 50,000 രൂപ വരെ ലഭിക്കും. വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരവും 50,000 രൂപയും. വാടക കെട്ടിടത്തിലെ വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ നല്‍കും. പദ്ധതി ബാധിക്കുന്ന കുടുംബങ്ങളിലെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പദ്ധതിയിലെ നിയമനങ്ങളില്‍ മുന്‍ഗണന. കച്ചവടസ്ഥാപനം നഷ്ടമാകുന്നവര്‍ക്ക് കെ റെയില്‍ നിര്‍മ്മിക്കുന്ന വാണിജ്യ സ്ഥാപനങ്ങളില്‍ കടമുറി അനുവദിക്കുന്നതില്‍ മുന്‍ഗണന. പുനരധിവാസം നല്ല രീതിയില്‍ ഉറപ്പ് വരുത്തും. 9300ല്‍ അധികം കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടി വരുന്നത്. ഗ്രാമ പ്രദേശങ്ങളില്‍ മാര്‍ക്കറ്റ് വിലയുടെ നാല് ഇരട്ടി നഷ്ടപരിഹാരവും, നഗരത്തില്‍ രണ്ട് ഇരട്ടി നഷ്ടപരിഹാരവും നല്‍കും. 4460 കോടി വീടുകളുടെ നഷ്ടപരിഹാരത്തിന് മാത്രമായി നീക്കി വയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button