ThrissurNattuvarthaLatest NewsKeralaNews

കള്ള് ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു : യുവതി എക്സൈസ് പിടിയിൽ

ചേർപ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്

തൃശ്ശൂർ: തൃശ്ശൂരിൽ കള്ള് ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച യുവതി അറസ്റ്റിൽ. ചേർപ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത യുവതിയെ എക്സൈസ് സംഘം ജാമ്യത്തിൽ വിട്ടു.

Read Also : യുവതിയെ ചതിച്ച് കൂട്ടിക്കൊണ്ടുവന്നു, ലൈംഗികബന്ധത്തിനു ശേഷം കൊലപ്പെടുത്തി

തൃശ്ശൂർ കുണ്ടോളിക്കടവ് കള്ള് ഷാപ്പിൽ നിന്ന് കള്ള് കുടിക്കുന്ന വീഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ച യുവതിയെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Read Also : മലയാളി ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെത്തുടർന്ന് റഷ്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർദ്ധിപ്പിക്കുന്നതിനായാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് എക്സൈസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button