Latest NewsNewsTechnology

കൂട്ടപ്പിരിച്ചുവിടലുമായി ആക്സഞ്ചർ, 19,000 ജീവനക്കാർ പുറത്തേക്ക്

ഇത്തവണ മാർക്കറ്റ് മാനേജർ തസ്തികയിൽ ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിടൽ കൂടുതലായി ബാധിക്കാൻ സാധ്യത

പ്രമുഖ ഐടി കമ്പനിയായ ആക്സഞ്ചർ പിരിച്ചുവിടൽ നടപടിയുമായി രംഗത്ത്. സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് പിരിച്ചുവിടൽ. റിപ്പോർട്ടുകൾ പ്രകാരം, ആദ്യഘട്ട പിരിച്ചുവിടൽ നടപടികൾ ആരംഭിക്കുന്നതോടെ, 19,000 ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാകുക. നിലവിൽ, മൊത്തം ജീവനക്കാരിൽ 2.5 ശതമാനം ആളുകളെയാണ് പിരിച്ചുവിടുന്നത്. കൂടാതെ, വാർഷിക വരുമാനം കുറയ്ക്കാനും സാധ്യതയുണ്ട്.

ഇത്തവണ മാർക്കറ്റ് മാനേജർ തസ്തികയിൽ ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിടൽ കൂടുതലായി ബാധിക്കാൻ സാധ്യത. 2023- 24 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്തം ചെലവ് 1.5 ബില്യൺ ഡോളറാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കൂടാതെ, ഓഫീസ് സ്പേസ് ഏകീകരിക്കുന്നതിനായി 1.2 ബില്യൺ ഡോളറും ചെലവ് കണക്കാക്കുന്നുണ്ട്.

Also Read: തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കരുതെന്ന് പറയുന്നതിന് പിന്നിൽ

ആഗോള തലത്തിൽ നിരവധി കമ്പനികളാണ് പിരിച്ചുവിടൽ നടപടിയുമായി രംഗത്തെത്തിയിട്ടുള്ളത്. ആൽഫബെറ്റ്, മെറ്റ, ആമസോൺ തുടങ്ങിയ വൻകിട കമ്പനികൾ ഇതിനോടകം തന്നെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button