Latest NewsKeralaNews

താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത്: പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം

തിരുവനന്തപുരം: മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ, മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തും. താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് കളക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി വകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് അദാലത്ത് നടത്തുക.

Read Also: കേസ് എടുക്കാമെങ്കിൽ കേസ് എടുക്ക്, കലാപാഹ്വാനവുമായി റിജിൽ മാക്കുറ്റി: കേസ് എടുക്കണമെന്ന് സോഷ്യൽ മീഡിയ

ജില്ലാതലത്തിൽ അദാലത്തിന്റെ ചുമതല മന്ത്രിമാർക്ക് നിശ്ചയിച്ചു. നടത്തിപ്പ്, സംഘാടനം എന്നിവ ജില്ലാ കലക്ടർമാരുടെ ചുമതലയാണ്. അദാലത്തിലേയ്ക്ക് പരിഗണിക്കേണ്ട പരാതികൾ ഏപ്രിൽ 1 മുതൽ 10 വരെയുളള പ്രവർത്തി ദിവസങ്ങളിൽ സ്വീകരിക്കും. പൊതുജനങ്ങൾക്ക് ഓൺലൈനായി നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികൾ സമർപ്പിക്കാവുന്നതാണ്. പരാതികൾ ഓൺലൈനായി സമർപ്പിക്കാൻ ഏപ്രിൽ 1 മുതൽ ഈ ലിങ്ക് സന്ദർശിക്കുക.

Read Also: ശിവക്ഷേത്രദര്‍ശനം വ്യക്തിപരമായ കാര്യം, ആര്‍ക്കെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ കാര്യമാക്കുന്നില്ല : സാറ അലി ഖാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button