KeralaLatest NewsNews

ദുരിതാശ്വാസ നിധി സഹായം: നിക്ഷേപകരുടെ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടിൽ മാത്രം പണം നൽകണമെന്ന് വിജിലൻസ് മേധാവിയുടെ ശുപാർശ

അപേക്ഷയോടൊപ്പം റേഷൻ കാർഡ് വിവരങ്ങളും നൽകേണ്ടതാണ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സഹായവുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് മേധാവി മനോജ് എബ്രഹാം സർക്കാറിന് ശുപാർശ നൽകി. അപേക്ഷകരുടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിൽ മാത്രം പണം നൽകണമെന്നാണ് വിജിലൻസ് മേധാവി ശുപാർശ ചെയ്തിരിക്കുന്നത്. അപേക്ഷയിൽ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറോ, ഉറ്റ ബന്ധുവിന്റെ നമ്പറോ നിർബന്ധമായും ഉൾപ്പെടുത്തണം. കൂടാതെ, അപേക്ഷയോടൊപ്പം റേഷൻ കാർഡ് വിവരങ്ങളും നൽകേണ്ടതാണ്. വരുമാന സർട്ടിഫിക്കറ്റ് സൂക്ഷ്മമായ പരിശോധനയ്ക്ക് ശേഷം മാത്രം നൽകാൻ വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വിവിധ ഏജന്റുമാരുടെ ചൂഷണം തുടരുന്ന സാഹചര്യത്തിൽ താലൂക്ക്, വില്ലേജ് തലത്തിൽ ഹെൽപ്പ് ഡെസ്ക്കുകൾ തുടങ്ങാനും, അപേക്ഷിക്കാനുള്ള വരുമാനപരിധി രണ്ട് ലക്ഷത്തിൽ നിന്നും ഉയർത്താനും ശുപാർശ നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ 5 ദിവസത്തിനകം പരിശോധന പൂർത്തിയാക്കി വില്ലേജ് ഓഫീസർ കളക്ടറേറ്റിലേക്ക് കൈമാറേണ്ടതാണ്. ‘ഓപ്പറേഷൻ സി.എം.ഡി.ആർ.എഫ്’ എന്ന പേരിൽ കഴിഞ്ഞ മാസം വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ശുപാർശ നൽകിയത്.

Also Read: രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കണമെന്ന പരാതിയിൽ നിയമോപദേശം തേടി ലോക്സഭാ സ്പീക്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button