KeralaLatest News

താൻ മരിച്ചു കഴിഞ്ഞാലും ഭാര്യ ഇനി ഒരിക്കലും സമാധാനത്തോടെ ജീവിക്കരുത് എന്ന് മനോഭാവത്തോടെ അയാൾ ഇട്ടതാണ് ആ വീഡിയോ: കുറിപ്പ്

കായംകുളം: ഭാര്യയും അവരുടെ വീട്ടുകാരും തന്നെ ചതിച്ചു എന്നും താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്നും വെളിപ്പെടുത്തിയ ന്യൂസിലാന്‍ഡുകാരനായ ബൈജു രാജു ആത്മഹത്യ ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് പുരോഗമിക്കുന്നത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഭാര്യവീട്ടുകാര്‍ തന്റെ സ്വത്ത് കൈക്കലാക്കി തന്നെ പുറത്താക്കിയെന്നുമായിരുന്നു ബൈജു രാജു വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്.

തന്റെ മകളായിരുന്നു തനിക്ക് ഏക പ്രതീക്ഷയെന്നും ഇപ്പോൾ അതും നഷ്ടമായിയെന്നും ഇനി ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും രാജു വീഡിയോയില്‍ പറയുന്നുണ്ട്. ഒപ്പം ആത്മഹത്യ ചെയ്യാന്‍ തനിക്ക് ധൈര്യമൊക്കെ ഉണ്ടായിരുന്നിട്ടും അങ്ങിനെ ചെയ്യുന്നത് തെറ്റാണെന്ന് അറിയാവുന്നതിനാലാണ് ഇത്രയും നാള്‍ പിടിച്ചുനിന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വീഡിയോയില്‍ ഉട നീളം അദ്ദേഹം കരയുകയായിരുന്നു.

നാട്ടിലെ ഫിക്‌സഡ് നിക്ഷേപം എല്ലാം ഭാര്യയുടെ അമ്മ കൈക്കലാക്കിയതായും തന്നെ ഇപ്പോള്‍ അവരെല്ലാം ചേര്‍ന്ന് തന്നെ ആട്ടി പുറത്താക്കി എന്നും ബൈജു രാജു പറഞ്ഞു. ഇതിനിടെ ഭാര്യക്ക് വിവാഹിതനായ മറ്റൊരാളുമായി ലൈംഗിക ബന്ധം ഉണ്ടെന്നും മകളെ തന്നില്‍ നിന്നും അകറ്റി എന്നും അദ്ദേഹം പുറത്തുവിട്ട വീഡിയോയില്‍ ആരോപിച്ചു. ഭാര്യയുടെ കുറ്റസമ്മത വീഡിയോ ബൈജു തന്നെ വീഡിയോയിൽ പുറത്ത് വിട്ടിട്ടുണ്ട്. അതിൽ ഭാര്യ തനിക്ക് ടോജോ എന്ന ആളുമായുള്ള ബന്ധത്തെ കുറിച്ച് സമ്മതിക്കുന്നുണ്ട്. ബൈജു ദേഷ്യപ്പെടുന്നതിനാൽ ആണ് അയാളുമായി ബന്ധമായതിനാണ് ഇവർ വീഡിയോയിൽ പറയുന്നത്.

‘ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാന്‍ കഴിയും? എന്റെ വേദനകള്‍ എല്ലാവരില്‍ നിന്നും ഞാന്‍ മറയ്ക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ എനിക്കത് കഴിയില്ല. കാരണം ഞാന്‍ അങ്ങേയറ്റം സമ്മര്‍ദ്ദത്തിലാണ്. ഇത് എന്റെ പ്രൊഫഷനെയും വ്യക്തിജീവിതത്തെയും ബാധിക്കുന്നു. എനിക്കിപ്പോള്‍ ഉറക്കമില്ലാത്ത രാത്രികളാണ് അത് എനിക്ക് സഹിക്കാന്‍ കഴിയില്ല.

എനിക്ക് പെട്ടെന്ന് ആശ്വാസം വേണം. അതിനാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുന്നു. താഴെപ്പറയുന്ന ആളുകള്‍ എന്റെ ആത്മഹത്യക്ക് ഉത്തരവാദികളാണ്,’ ബൈജു രാജു വ്യക്തമാക്കി.ഇതോടൊപ്പം, അദ്ദേഹത്തിന്റെ വീട്ടുകാരുടെ അഡ്രസ്, അവരുടെ പാസ്‌പോര്‍ട്ട് നമ്ബര്‍, അവര്‍ക്ക് ന്യൂസിലാന്‍ഡിലുള്ള രജിസ്‌ട്രേഷന്‍ നമ്ബര്‍, ജോലി സ്ഥലത്തെ വിലാസം, വീടിന്റെ വിലാസം, നാട്ടിലെ വീടിന്റെ വിലാസം ഇതൊക്കെ വളരെ കൃത്യമായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് എല്ലാവരും അദ്ദേഹത്തോട് സഹതപിച്ചായിരുന്നു കമന്റുകൾ ഇട്ടിരുന്നത്. ഭാര്യയെ എല്ലാവരും കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ഭാര്യയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടിയും ആക്ടിവിസ്റ്റുമായ ലാലി പി എം. ആത്മഹത്യ ചെയ്ത ബൈജുവിനെ ആണ് ഇവർ കുറ്റപ്പെടുത്തുന്നത്.

അവരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ആത്മഹത്യ ചെയ്ത ആആൾ സ്വന്തം ഭാര്യയെ മുൾമുനയിൽ നിർത്തി സത്യം പറയിപ്പിക്കുന്നതും അബ്യൂസിവായി പെരുമാറുന്നതും കണ്ടു ദേഷ്യം വന്നിട്ട് എഴുതിയതായിരുന്നു ഈ പോസ്റ്റ്. അതിൽ മനുഷ്യത്വമില്ലായ്മയുടെ കണ്ടന്റ് ഉണ്ട് എന്ന് മനസ്സിലായത് കൊണ്ട് എഡിറ്റ് ചെയ്യുന്നു.
താൻ ആത്മഹത്യ ചെയ്തു കഴിഞ്ഞാലും ഭാര്യ ഇനി ഒരിക്കലും സമാധാനത്തോടെ ജീവിക്കരുത് എന്ന് മനോഭാവത്തോടെ അയാൾ ഇട്ടതാണ് ആ വീഡിയോ എന്നാണ് എനിക്ക് തോന്നിയത്.

ഇത്രയും ടോക്സിക്കായ ഒരു റിലേഷൻഷിപ്പിൽ സ്ത്രീകൾ എന്തിനാണ് പിന്നെയും കടിച്ചു തൂങ്ങുന്നത്. ?
എന്നാലും അയാൾ ആത്മഹത്യ ചെയ്യേണ്ടതില്ലായിരുന്നു.
ലോകത്ത് എത്രയോ ഭാര്യമാർ ഭർത്താക്കന്മാരുടെ അവിഹിതം അറിഞ്ഞിട്ടും അറിഞ്ഞതായി നടിക്കാതെയും ക്ഷമിച്ചും പൊറുത്തും പറ്റില്ലെങ്കിൽ വിവാഹജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയും ഒക്കെ ജീവിക്കുന്നു.
ഇത്തരം വാർത്തകളുടെ അടിയിൽ തെറിവിളികളുമായി കൂടുന്ന മലയാളികൾ ഏറി വരികയാണെന്ന് തോന്നുന്നു

shortlink

Related Articles

Post Your Comments


Back to top button