Latest NewsIndia

ചരിത്രം കുറിച്ച് ഐഎസ്ആർഒ: എല്‍വിഎം 3 വണ്‍ വിക്ഷേപിച്ചു, വണ്‍വെബ്ബിന്റെ 36 ഉപഗ്രഹങ്ങള്‍ അടക്കം ദൗത്യത്തില്‍

യുകെ ആസ്ഥാനമായുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ് സ്ഥാപനമായ വൺ വെബ്ബിന് വേണ്ടിയുള്ള ഐഎസ്ആർഒ രണ്ടാം ഘട്ട വിക്ഷേപണം വിജയം. ഐഎസ്ആർഒയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ എൽവിഎം-3 ഉപയഗോയിച്ച് 36 ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തേയ്ക്ക് കുതിച്ചത്. ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റുകളിലൊന്നാണിത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ് വിക്ഷേപിച്ചത്. ഫെബ്രുവരിയിൽ SSLV-D2/EOS07 ദൗത്യം വിജയകരമായി വിക്ഷേപിച്ചതിന് ശേഷം 2023-ൽ ഐഎസ്ആർഒയുടെ രണ്ടാമത്തെ വിക്ഷേപണമാണിത്. 43.5 മീറ്റര്‍ ഉയരമാണ് റോക്കറ്റിനുള്ളത്. 643 ടണ്‍ ആണ് ഭാരം. മൊത്തം ഭാരം 5805 കിലോഗ്രാം വരും.

അതേസമയം വണ്‍ വെബ്ബുമായി ഇസ്രോ കൈകോര്‍ക്കുന്ന രണ്ടാം ദൗത്യമാണിത്. ഭ്രമണപഥത്തിൽ 648 ഉപഗ്രഹങ്ങൾ സ്ഥാപിച്ച് ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന പദ്ധതിയാണിത്. രാവിലെ ഒമ്പതുമണിയോടെ ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button