KottayamLatest NewsKeralaNattuvarthaNews

വീ​ട്ടിൽ അതിക്രമിച്ചുക​യ​റി യു​വാ​വി​നെ​യും മാ​താ​പി​താ​ക്ക​ളെ​യും ആ​ക്ര​മി​ച്ചു: ആ​റു​പേ​ർ പിടിയിൽ

വാ​ഴൂ​ർ പ​ന​ച്ചി​ക്ക​മു​ക​ൾ ഭാ​ഗ​ത്ത് വാ​ഴ​യി​ൽ വീ​ട്ടി​ൽ അ​നീ​ഷ് കു​മാ​ർ (40), ചാ​മം​പ​താ​ൽ ര​ണ്ടാം മൈ​ൽ ഭാ​ഗ​ത്ത് ക​ള​ത്തി​ൽ പു​ത്ത​ൻ​പു​ര​യി​ൽ വീ​ട്ടി​ൽ ജ​യ​കൃ​ഷ്ണ​ൻ (24), വാ​ഴൂ​ർ പു​തു​പ​ള്ളി​കു​ന്നേ​ൽ വീ​ട്ടി​ൽ അ​ഖി​ൽ പി.​പി (27), വാ​ഴൂ​ർ അ​രീ​ക്ക​ൽ വീ​ട്ടി​ൽ ന​ന്തു (25), വാ​ഴൂ​ർ വെ​ള്ള​റ​യി​ൽ വീ​ട്ടി​ൽ അ​ശ്വി​ൻ വി.​എ​സ് (21), വാ​ഴൂ​ർ പ​ന​പ്പു​ഴ ഭാ​ഗ​ത്ത് ആ​ന​ന്ദ​ഭ​വ​ൻ വീ​ട്ടി​ൽ അ​ജ​യ് എ​സ്. കു​മാ​ർ (25) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

പ​ള്ളി​ക്ക​ത്തോ​ട്: വീ​ട്ടിൽ അതിക്രമിച്ചു​ക​യ​റി യു​വാ​വി​നെ​യും മാ​താ​പി​താ​ക്ക​ളെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ ആ​റു​പേ​ർ അ​റ​സ്റ്റി​ൽ. വാ​ഴൂ​ർ പ​ന​ച്ചി​ക്ക​മു​ക​ൾ ഭാ​ഗ​ത്ത് വാ​ഴ​യി​ൽ വീ​ട്ടി​ൽ അ​നീ​ഷ് കു​മാ​ർ (40), ചാ​മം​പ​താ​ൽ ര​ണ്ടാം മൈ​ൽ ഭാ​ഗ​ത്ത് ക​ള​ത്തി​ൽ പു​ത്ത​ൻ​പു​ര​യി​ൽ വീ​ട്ടി​ൽ ജ​യ​കൃ​ഷ്ണ​ൻ (24), വാ​ഴൂ​ർ പു​തു​പ​ള്ളി​കു​ന്നേ​ൽ വീ​ട്ടി​ൽ അ​ഖി​ൽ പി.​പി (27), വാ​ഴൂ​ർ അ​രീ​ക്ക​ൽ വീ​ട്ടി​ൽ ന​ന്തു (25), വാ​ഴൂ​ർ വെ​ള്ള​റ​യി​ൽ വീ​ട്ടി​ൽ അ​ശ്വി​ൻ വി.​എ​സ് (21), വാ​ഴൂ​ർ പ​ന​പ്പു​ഴ ഭാ​ഗ​ത്ത് ആ​ന​ന്ദ​ഭ​വ​ൻ വീ​ട്ടി​ൽ അ​ജ​യ് എ​സ്. കു​മാ​ർ (25) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. പ​ള്ളി​ക്ക​ത്തോ​ട് പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : അയൽവാസിയുടെ പറമ്പിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 9.30-ഓ​ടെയാണ് സംഭവം. ആറം​ഗ സംഘം വാ​ഴൂ​ർ കൊ​ച്ചു​കാ​ഞ്ഞി​ര​പ്പാ​റ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന യു​വാ​വി​ന്‍റെ വീ​ട്ടി​ൽ ക​യ​റി യു​വാ​വി​നെ​യും മാ​താ​പി​താ​ക്ക​ളെ​യും ആ​ക്ര​മി​ക്കു​ക​യും വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ എ​റി​ഞ്ഞു​ ത​ക​ർ​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​നീ​ഷ്കു​മാ​റും യു​വാ​വും ത​മ്മി​ൽ മു​ൻ വൈ​രാ​ഗ്യം നി​ല​നി​ന്നി​രു​ന്നു. തുടർന്ന്, പ​രാ​തിയുടെ അടിസ്ഥാനത്തിലാണ് പ​ള്ളി​ക്ക​ത്തോ​ട് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്രതികളെ പിടികൂടിയത്.

പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​നീ​ഷ് കു​മാ​റി​നെ​തി​രെ പൊ​ൻ​കു​ന്നം, പ​ള്ളി​ക്ക​ത്തോ​ട് സ്റ്റേ​ഷ​നു​ക​ളി​ല്‍ ക്രി​മി​ന​ല്‍ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. പ​ള്ളി​ക്ക​ത്തോ​ട് എ​സ്.​എ​ച്ച്.​ഒ ഇ. ​അ​ജീ​ബ്, എ​സ്.​ഐ ശി​വ​പ്ര​സാ​ദ്, എ.​എ​സ്.​ഐ റെ​ജി ജോ​ൺ, സി.​പി.​ഒ​മാ​രാ​യ വി​നോ​ദ്, സു​ഭാ​ഷ്, ശ്രീ​ജി​ത്ത് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button