NewsMobile PhoneTechnology

IQOO Z7 വിപണിയിലെത്തി, പ്രധാന സവിശേഷതകൾ ഇവയാണ്

120 ഹെർട്സ് റിഫ്രഷ് റേറ്റും, 412 പിപിഐ പിക്സൽ ഡെൻസിറ്റിയും നൽകിയിട്ടുണ്ട്

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യൂ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു. IQOO Z7 സ്മാർട്ട്ഫോണാണ് ഇപ്പോൾ ആഗോള വിപണിയിൽ തരംഗമായിരിക്കുന്നത്. കിടിലൻ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ ഹാൻഡ്സെറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. IQOO Z7- യുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് അറിയാം.

6.38 ഇഞ്ച് ഐപിഎസ് എൽസിഡി പാനലോടുകൂടിയ ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും, 412 പിപിഐ പിക്സൽ ഡെൻസിറ്റിയും നൽകിയിട്ടുണ്ട്. ക്വാൽകം സ്നാപ്ഡ്രാഗൺ 780ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

Also Read: ‘അന്യ പുരുഷന്മാർ മരിച്ചു കിടക്കുന്ന പെണ്ണിന്റെ ശരീരം പോലും കാണരുത് എന്നാണ് നിയമം’: ഉസ്താദിന്റെ വാക്കുകൾ വൈറലാകുന്നു

64 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4,500 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 173 ഗ്രാം മാത്രമാണ് ഈ ഹാൻഡ്സെറ്റിന്റെ ഭാരം. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന IQOO Z7 സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ വിപണി വില 18,999 രൂപ മുതലാണ് ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button