Latest NewsIndiaNews

ബ്രിട്ടീഷ് കമ്പനിയുടെ 36 ഉപഗ്രഹങ്ങൾ ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിക്കും, വിജയത്തിലേക്ക് കുതിച്ച് ഐഎസ്ആർഒ

ലോകത്തെ മികച്ച ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കവറേജിനായാണ് ഉപഗ്രഹ വിക്ഷേപണം

പ്രമുഖ ബ്രിട്ടീഷ് കമ്പനിയായ വൺ വെബ് നെറ്റ്‌വർക്ക് ആക്സസ് അസോസിയേറ്റ് വിന്യസിക്കുന്ന ഉപഗ്രഹ ശൃംഖലയിലേക്കുള്ള 36 ഉപഗ്രഹങ്ങൾ കൂടി ഇന്ന് ഐഎസ്ആർഒ വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക. ഇന്ന് രാവിലെ 9 മണിക്ക് രണ്ടാം വിക്ഷേപണത്തറയിലാണ് ദൗത്യം പൂർത്തീകരിക്കുന്നത്. വൺ വെബിന്റെ 36 ഉപഗ്രഹങ്ങൾ 2022 ഒക്ടോബർ 23-ന് വിക്ഷേപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ വിക്ഷേപണം. ജിഎസ്എൽവി മാര്‍ക്ക് ത്രീ റോക്കറ്റിന്റെ രണ്ടാമത്തെ വാണിജ്യ വിക്ഷേപണമാണിത്.

ലോകത്തെ മികച്ച ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കവറേജിനായാണ് ഉപഗ്രഹ വിക്ഷേപണം. നിലവിൽ, വൺ വെബിന്റെ 582 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലുണ്ട്. ഇന്നത്തെ വിക്ഷേപണത്തോടെ ആകെ ഉപഗ്രഹങ്ങളുടെ എണ്ണം 618 ആകും. മൊത്തം 648 ഉപഗ്രഹങ്ങളുടെ ബൃഹദ് ശൃംഖലയാണ് വൺ വെബ് വിഭാവനം ചെയ്യുന്നത്. സ്പേസ് എക്സ് പോലെയുള്ള വിവിധ ഏജൻസികൾ വൺ വെബിന്റെ ഉപഗ്രഹങ്ങൾ ഇതിനോടകം വിക്ഷേപിച്ചിട്ടുണ്ട്. ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനായി 1000 കോടി രൂപയുടെ കരാറിലാണ് വൺ വെബും ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യയും ഏർപ്പെട്ടത്.

Also Read: സഹോദരങ്ങളെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി: സംഭവം ആലപ്പുഴയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button