Latest NewsNewsInternational

ചിക്കൻ പ്രേമികളുടെ ശ്രദ്ധയ്ക്ക്… ഭ്രൂണത്തിൽ പ്ലാസ്റ്റിക്ക് കണ്ടെത്തി, ഭയപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്

ചിക്കൻ ഭ്രൂണങ്ങളെക്കുറിച്ചുള്ള ഒരു പുതിയ പഠനം ലോകമാധ്യമ ശ്രദ്ധ പിടിച്ച് പറ്റുന്നു. ചിക്കൻ ഭ്രൂണങ്ങളിൽ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയിരിക്കുകയാണ്. ഇത്തരത്തിലുള്ള കോഴിയുടെ ഇറച്ചി കഴിച്ചാൽ വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് കണ്ടെത്തൽ. ഈ ടിഷ്യു വൈകല്യങ്ങൾ, മുമ്പ് റിപ്പോർട്ട് ചെയ്തതിനേക്കാൾ വളരെ ഗൗരവമേറിയതും വിപുലവുമാണ്. കൂടാതെ മൈക്രോപ്ലാസ്റ്റിക്സിന്റെ മൃഗപഠനങ്ങളിൽ മുമ്പ് വിവരിച്ചിട്ടില്ലാത്ത രീതിയിൽ ഹൃദയ വൈകല്യങ്ങളും ഉൾപ്പെടുന്നുവെന്ന് പഠന രചയിതാക്കൾ പറയുന്നു.

ഉയർന്ന അളവിൽ വളരെ സൂഷ്മമായ പ്ലാസ്റ്റിക്കുകളാണ് ( നാനോ പ്ലാസ്റ്റിക്) കോഴിയുടെ ഭ്രൂണത്തിൽ കണ്ടെത്തിയത്. ഇത് കോഴികളുടെ കോശങ്ങൾ തകരാറിലാക്കുന്നു. കോഴികൾക്ക് മാത്രമല്ല, മനുഷ്യർക്കും ഇത് ആപത്താണ്. മനുഷ്യരിൽ ഇത് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാൻ കാരണമായേക്കാമെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. മൈക്രോ പ്ലാസ്റ്റിക് അഥവാ നാനോ പ്ലാസ്റ്റിക് ശരീരത്തിൽ പല പാർശ്വ ഫലങ്ങളും ഉണ്ടാക്കുന്നവയാണ്. ഫ്ലൂറസെന്റ് മൈക്രോസ്‌കോപ്പുകളുടെ കേന്ദ്രീകൃത നോട്ടത്തിന് കീഴിൽ, നെതർലൻഡ്‌സിലെ ലൈഡൻ യൂണിവേഴ്‌സിറ്റിയിലെ ബയോളജിസ്റ്റ് മെയ്‌റു വാംഗും സഹപ്രവർത്തകരും നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ഫ്‌ലൂറസെന്റ് മൈക്രോസ്‌കോപ്പിന് കീഴിൽ ഇവർ ചിക്കൻ ഭ്രൂണങ്ങൾ പരിശോധിച്ചു. കോഴി ഭ്രൂണങ്ങളിൽ നാനോമീറ്റർ സ്‌കെയിൽ തിളങ്ങുന്ന പ്ലാസ്റ്റിക് കണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കോഴികളിൽ ഏറ്റവും കൂടുതൽ പോളിസ്‌റ്റൈറൈൻ കണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് മീരു വാങ് പറഞ്ഞു. ഈ കണങ്ങൾ സാധാരണയായി ഒരു ജീവിയുടെ ശരീരത്തിൽ കാണാറില്ല. എന്നാൽ കോഴികളുടെ ഭ്രൂണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ പ്ലാസ്റ്റിക് കണ്ടു തുടങ്ങിയിട്ടുണ്ട്. സിന്തറ്റിക് തുണിത്തരങ്ങളിൽ കണ്ടുവരുന്ന ഈ പ്ലാസ്റ്റിക് ദോഷമാണ്. 25 നാനോമീറ്ററായിരുന്നു കോഴി ഭ്രൂണത്തിൽ കണ്ടെത്തിയ പ്ലാസ്റ്റിക്കിന്റെ വലിപ്പം. പ്ലാസ്റ്റിക്ക് അംശം അടങ്ങിയ കോഴികളുടെ കണ്ണുകൾ ശരിയായ രീതിയിലായിരുന്നില്ല. കൂടാതെ മുഖം വികൃതമായിരുന്നു. ഹൃദയമിടിപ്പും ദുർബലമായിരുന്നു. എൻവിയോൺമെന്റ് ഇന്റർനാഷണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button